Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാന് ധൈര്യം പകരുന്നത് ആരൊക്കെ..! അറിയാം യുദ്ധമുഖത്തെ അടിയൊഴുക്കുകള്‍; ‘കടന്നാക്രമിക്കുന്ന ഇസ്രയേലും അടിപതറാത്ത ഇറാനും’


മെൽബൺ: ഇസ്രയേൽ ഇറാൻ സംഘർഷം മുറുകുമ്പോള്‍ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മറ്റ് ആഗോള നേതാക്കളും ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിൻ്റെ ഭീഷണിയും ട്രംപ് നിലപാടിന് ഉദാഹരണമാണ്. എന്തുകൊണ്ട് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ഭയക്കുന്നു…? ഇറാന് ധൈര്യം പകരുന്ന രാജ്യങ്ങള്‍ ഏതൊക്കെ..? ഇതൊക്കെയാണ് ഇപ്പോള്‍ ആഗോള ചർച്ചയായി മാറിയിരിക്കുന്നത്.

ഇറാൻ്റെ പരമോന്നത നേതാവിനെതിരെയുള്ള ട്രംപിൻ്റെ ഭീഷണിയും ഇസ്രയേൽ ഇറാൻ സംഘർഷത്തി ൻ്റെ യുഎസ് നിലപാട് ചൂണ്ടിക്കാണിക്കുന്നു. ആയത്തുള്ള ഖമേനിയുടെ താവളം അറിയാമെന്നും നിരുപാ ധികമായ കീഴടങ്ങലാണ് നല്ലതെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ട്രംപിന് പുറമെ ഇറാൻ്റെ ആണവ പദ്ധതി പൂർണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റു രാജ്യങ്ങളുടെ കൂട്ടത്തിൽ ജർമ്മനി, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. എന്നാൽ ആഗോള ഭീഷണികള്‍ക്ക് മുന്നിൽ അടിപതറാതെ ഉറച്ച നിലപാടുമായി ഇറാൻ മുന്നോട്ട് പോവുകയാണ്.

ഇറാൻ ഇനി എത്രനാള്‍ ഒറ്റയ്‌ക്ക് പോരാടും? ഇറാനെ സഹായിക്കുന്ന മറ്റ് രാജ്യങ്ങളും സംഘടനകളും ഏതൊക്കെയാണ്, ഇറാൻ പ്രതിരോധത്തിന് ധൈര്യം പകരുന്നതാര്, നിരന്തരമായ ഭീഷണികളും സമ്മർ ദ്ദങ്ങളും ഉണ്ടായിരുന്നിട്ടും ഇത്രയും നാളായി യുഎസിൻ്റേയോ ഇസ്രയേലിൻ്റെയോ ആക്രമണം ഉണ്ടാകാതി രുന്നത് എന്തുകൊണ്ട് തുടങ്ങിയ കാരണങ്ങളാണ് ആഗോള തലത്തിൽ ചർച്ചയാകുന്നത്. തീവ്രവാദ സംഘടനകളുമായുള്ള ഇറാൻ്റെ ബന്ധമാണ് ഇതിനെല്ലാം കാരണമായി യുഎസ് അടക്കം രാജ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇറാനെ പിന്തുണയ്‌ക്കുന്ന ഗ്രൂപ്പുകള്‍: ലെബനനിലെ ഹിസ്ബുള്ള, ഇറാഖിലെ പോപ്പുലർ മൊബി ലൈസേഷൻ ഫോഴ്‌സ് (പിഎംഎഫ്), യെമനിലെ ഹൂതി, ഗാസയിലെ ഹമാസ് തുടങ്ങിയ ഗ്രൂപ്പുകളുടെ പരസ്യ പിന്തുണ ഇറാനുണ്ടെന്നുള്ളതാണ് വസ്‌തുത. ഇക്കാരണം തന്നെയാണ് ട്രംപ് അടക്കം ആഗോള നേതാക്കളെ ചൊടിപ്പിക്കുന്നതും.

കഴിഞ്ഞ രണ്ട് വർഷമായി ഇസ്രയേലിന് കാര്യമായ പ്രഹരമേൽപ്പിച്ച തീവ്രവാദ സംഘടനകളാണ് ഇവ. ഒരുകാലത്ത് ഇറാൻ്റെ സഖ്യകക്ഷിയായിരുന്ന ഹിസ്ബുള്ളയെ ഇസ്രയേൽ മാസങ്ങളോളം ആക്രമിച്ച് നശിപ്പിക്കുകയായിരുന്നു. ലെബനനിലുടനീളമുണ്ടായിരുന്ന ആയുധശേഖരം ആസൂത്രിതമായ ആക്രമണ ത്തിലൂടെ ഇസ്രേയേലിന് നശിപ്പിക്കാനായി. ലെബനനിലെ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുല്ലയുടെ വധം സംഘടനയുടെ പ്രതിരോധ ശേഷി പാടെ നശിപ്പിക്കുകയായിരുന്നു. സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ പതനവും ഇറാൻ്റെ മറ്റൊരു പ്രധാന അടിത്തറ ഇല്ലാതാക്കി.

അതേസമയം ഏകദേശം 200,000 ആള്‍ക്കരുത്തുള്ള ഇറാഖിലെ പിഎംഎഫ് സംഘടന ശക്തമായ പിന്തുണ ഇറാന് നൽകുന്നുണ്ട്. യെമനിലെ ഹൂതികൾക്ക് സമാനമായ അളവിൽ ആള്‍ക്കരുത്തുള്ള സംഘടന യാണിത്. ഷിയാ നേതൃത്വത്തിലുള്ള ഏക രാഷ്ട്രമായ ഇറാന് നിലനിൽപ്പിൻ്റെ ഭീഷണിയുണ്ടായാൽ ഇസ്‌ലാമിക് സംഘടനകളുടെ ഐക്യദാർഢ്യവും ഉണ്ടാകും. ഇതോടെ ഇസ്‌ലാമിക് സംഘടനകളുടെ പിൻബലമുള്ള രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിക്കാൻ പ്രേരിതരാകുമെന്നതിൽ സംശയമില്ല. ഇത് മേഖലയിലുടനീളം യുദ്ധം വേഗത്തിൽ വ്യാപിപ്പിക്കും.

അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന കതൈബ് ഹിസ്ബുള്ള: ഇറാഖിൽ നിലയുറപ്പിച്ചിരിക്കുന്ന 2,500 യുഎസ് സൈനികർക്കെതിരെ പിഎംഎഫിന് ആക്രമണം അഴിച്ചുവിടാൻ കഴിയും. ഇതിനകം തന്നെ പിഎംഎഫിൻ്റെ കൈവഴിസഖ്യത്തിലെ കതൈബ് ഹിസ്ബുള്ളയുടെ തലവൻ ആ ഭീഷണി മുഴക്കി ക്കഴിഞ്ഞതുമാണ്. അമേരിക്ക യുദ്ധത്തിൽ ഇടപെടാൻ തുനിഞ്ഞാൽ ഞങ്ങൾ നേരിട്ടുള്ള ആക്രമണ ത്തിന് തയാറാകും. ഒരു മടിയും കൂടാതെ മേഖലയിൽ തമ്പടിച്ചിരിക്കുന്ന യുഎസ് സൈനികരെ ലക്ഷ്യംവയ്‌ക്കുമെന്ന ഭീഷണിയാണ് കതൈബ് ഹിസ്ബുള്ള മുഴക്കിയിരിക്കുന്നത്.

യുദ്ധവും ആഗോള എണ്ണ വിതരണവും: പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ നശിപ്പി ക്കാൻ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാൽ ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനത്തോളമുള്ള വരുന്ന ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് അടക്കേണ്ടിവരും. ഇതിനകം തന്നെ നിരവധി പ്രാദേശിക ശക്തികൾ ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് പാകിസ്ഥാനാണ്. ആണവായുധ ശേഖരമുള്ള ഏക ഇസ്‌ലാമിക രാജ്യമാണ് പാകിസ്ഥാൻ.

ഗാസയിലെ ഇസ്രയേലിൻ്റെ നടപടികളെ ചെറുക്കുന്നതിനുള്ള പാകിസ്ഥാൻ ഇടപെടലിനായി ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനി ആഴ്‌ചകളായി ശ്രമിച്ചുവരികയാണ്. പാകിസ്ഥാൻ നേതാക്കളും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിൻ്റെ പ്രകോപനമില്ലാത്ത ആക്രമണത്തെ നേരിടാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡൻ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

പാകിസ്ഥാൻ്റെ പരോക്ഷ പിന്തുണ: പാകിസ്ഥാന് ആണവായുധ ശേഷിയുള്ളതിനാൽ തന്നെ ചില ഭീഷണി സ്വരങ്ങളും പാകിസ്ഥാൻ മുഴക്കിയിട്ടുണ്ട്. ഇസ്രയേൽ പാകിസ്ഥാനെ നേരിടുന്നതിന് മുമ്പ് പലതവണ ചിന്തിക്കും എന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

സമീപ വർഷങ്ങളിൽ, ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായി സൗദി അറേബ്യ, ഈജിപ്‌ത് തുടങ്ങിയ മുൻ പ്രാദേശിക എതിരാളികളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഇറാന് വിശാലമായ പ്രാദേശിക പിന്തുണ ലഭിക്കാൻ സഹായിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.

രണ്ട് ഡസനോളം വരുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രയേലിൻ്റെ നടപടികളെ അപലപിക്കുകയും സംഘർഷം ലഘൂകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും സൗദി അറേബ്യ, ഈജി പ്‌ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി തുടങ്ങിയ പ്രാദേശിക ശക്തികൾ അമേരിക്കയുമായുള്ള ബന്ധം കണക്കിലെടുത്ത് നേരിട്ട് ഇടപെടാതെ നിൽക്കുകയും ചെയ്യുന്നുണ്ട്.


Read Previous

എയർ ഇന്ത്യ വിമാനത്തില്‍ കയറാൻ ആളില്ല; ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് കമ്പനി

Read Next

ആണവ-റേഡിയേഷൻ അത്യാഹിതങ്ങൾ നേരിടാൻ കുവൈത്ത് സജ്ജം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »