Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കന്യാസ്‌ത്രീകള്‍ ജയിൽ മോചിതരായി; കന്യാസ്‌ത്രീകള്‍ക്ക് എന്തുകൊണ്ട് ജാമ്യം ലഭിച്ചു? പ്രതികരിച്ച് അഭിഭാഷകര്‍


ബിലാസ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്‌ത്രീകള്‍ ജയിൽ മോചിതരായി. ബിലാസ്‌പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചതോടെയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ മോചിതരായത്. മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ കന്യാസ്‌ത്രീകള്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു.

ഛത്തീസ്‌ഢില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്‌ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് അഭിഭാഷകര്‍. സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ബിലാസ്‌പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ കന്യാസ്‌ത്രീകള്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു. ജാമ്യം ലഭിച്ചതോടെ കന്യാസ്‌ത്രീകള്‍ ജയില്‍ മോചിതരാകും.

അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള കേസുക ളില്‍ ഇവര്‍ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്ന നിര്‍ണായക കണ്ടെത്തലിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ ദൗറാം ചന്ദ്രവംശി പ്രതികരിച്ചു. മുമ്പും ഇത്തരത്തിലുള്ള കേസുകളില്‍ ഇവര്‍ പ്രതികളാ യിരുന്നോ എന്ന് പ്രോസിക്യൂഷൻ അന്വേഷിച്ചിരുന്നു, എന്നാല്‍ അത്തരത്തില്‍ യാതൊരു കേസുകള്‍ ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതി ജാമ്യം അനുവദിച്ചതെന്നും ദൗറാം വ്യക്തമാക്കി.

“അവർ 50,000 രൂപ സെക്യൂരിറ്റി തുകയായി കെട്ടിവയ്ക്കണം. പാസ്‌പോർട്ടും നല്‍കേണ്ടി വരും. അവർക്ക് രാജ്യം വിടാൻ കഴിയില്ല. കൂടുതൽ അന്വേഷണം നടത്തിയാൽ കാര്യങ്ങൾ വ്യക്തമാകും, ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കോടതിക്ക് മനസിലായി,” കന്യാസ്‌ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ തങ്ങൾ വളരെയധികം സന്തുഷ്‌ടരാണെന്ന് കന്യാസ്‌ത്രീകളുടെ കുടുംബവും പ്രതികരിച്ചിരുന്നു.

കന്യാസ്‌ത്രീകള്‍ക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് അഭിഭാഷകൻ അമൃതോ ദാസ് നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ആദിവാസി കുട്ടികളെ ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളും ഉണ്ട്. അവരുടെ വീട്ടുകാരുടെ സമ്മതപ്രകാരമാണ് ജോലിക്ക് കൊണ്ടുപോയതെന്നും അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനമില്ലാത്ത കുറ്റവുമാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കേസില്‍ പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ഇരകളെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീകളെല്ലാം പ്രായപൂര്‍ ത്തിയായവരും നേരത്തെ തന്നെ ക്രിസ്‌തുമതം സ്വീകരിച്ചവരുമാണ്. അവരെ ബലപ്രയോഗത്തിലൂടെ യോ വഞ്ചനാപരമായോ കൊണ്ടുപോയതല്ലെന്ന് അവരുടെ മാതാപിതാക്കളുടെ മൊഴികള്‍ സ്ഥിരീകരി ക്കുന്നതായും അഭിഭാഷകന്‍ കോടതിയില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കന്യാസ്‌ത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ കോടതി യില്‍ എതിര്‍ത്തിരുന്നു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണി ക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്‌പുരിലെ എന്‍ഐഎ കോടതിയെ സമീപി ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

കഴിഞ്ഞയാഴ്‌ച ഛത്തീസ്‌ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നീ കത്തോലിക്കാ കന്യാസ്ത്രീകളെയും സുകമാന്‍ മാണ്ഡവി എന്ന വ്യക്തിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനം നടത്താൻ കുട്ടികളെ കൊണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകൻ്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. റെയില്‍വേ സ്‌റ്റേഷനില്‍ കന്യാസ്‌ത്രീകളെ തടഞ്ഞുവച്ച് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരാണ് ഇവരെ പൊലീസിന് കൈമാറിയത്.

നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് യുവ ആദിവാസി സ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനായി കന്യാസ്‌ത്രീകള്‍ കടത്തിക്കൊണ്ടുപോയി എന്നായിരുന്നു പരാതി. ഇതിനുപിന്നാലെ പൊലീസ് കേസെടുക്കുകയും കന്യാസ്‌ത്രീകളെ ജയിലിലടയ്‌ക്കുകയും ചെയ്‌ത്. ഇത് ന്യൂനപക്ഷ വേട്ടയെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ഇടത് കോണ്‍ഗ്രസ് എംപിമാര്‍ വലിയ പ്രതിഷേധം നടത്തി യിരുന്നു.


Read Previous

ഷൂട്ടിങ് സംഘത്തിലെ എല്ലാവരും മുറിയൊഴിഞ്ഞു, നവാസിന്‍റെ മുറി മാത്രം ബാക്കി; അന്വേഷിച്ചെത്തിയപ്പോള്‍ തറയില്‍ വീണ നിലയില്‍’ ഖബറടക്കം വൈകീട്ട് നാല് മണിക്ക്

Read Next

എപ്പോഴും പുഞ്ചിരിക്കുന്ന മുഖം..നിന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല..എന്തു പോക്കാടാ ഇത്”; നവാസിനെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »