Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡികെ മാജിക്ക്’ കേരളത്തിലും ആവർത്തിക്കുമോ? കോൺ​ഗ്രസ്, ‘വാർ റൂം’ തുറക്കുന്നു…ഹർഷ കനാദത്തെ സംസ്ഥാ ന വാർ റൂമിന്റെ ചെയർമാനായി നിയമിച്ചു


തിരുവനന്തപുരം: തെലങ്കാനയിൽ സംഭവിച്ചതു പോലെയൊരു അമ്പരപ്പിക്കുന്ന മുന്നേറ്റം കോൺ​ഗ്രസിനു കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഡികെ ശിവകുമാർ മാജിക്കിലൂടെ ഉണ്ടാകുമോ? കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അടുത്ത ആളും മുൻ മന്ത്രിയും രണ്ട് തവണ കർണാടക സ്പീക്ക റുമായ കെആർ രമേശ് കുമാറിന്റെ മകനുമായ ഹർഷ കനാദത്തെ തിരുവനന്തപുരത്തെ സംസ്ഥാ ന വാർ റൂമിന്റെ ചെയർമാനായി നിയമിച്ചതോടെയാണ് ഈ ചോദ്യം ഉയർന്നത്. കോൺഗ്രസിന്റെ തെര ഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ആസൂത്രണത്തിൽ ശിവകുമാർ നേരിട്ട് പങ്കാളിയാകുമെന്ന് ഇതിനർഥമില്ല. പക്ഷേ തന്ത്രങ്ങൾ മെനയുന്നതിൽ അദ്ദേഹത്തിന്റെ ആഴത്തിലുള്ള പങ്കാളിത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു സൂചിപ്പിക്കുന്നതാണ് ഹർഷയുടെ വരവ്.

ഡൽഹിയിലെത്തി നേതാക്കളെ കണ്ട ശേഷം ഹർഷ കനാദം ചുമതലയേൽക്കും. ഹരിയാന, മഹാരാ ഷ്ട്ര, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹർഷ എഐസിസി നിരീക്ഷകനായിരുന്നു. കർണാ ടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വാർ റൂമിലും പ്രവർത്തിച്ചു.’എന്റെ പ്രഥമ പരിഗണന കേരളത്തിൽ കോൺഗ്രസിനെ അധികാരം പിടിച്ചെടുക്കാൻ സഹായിക്കുക എന്നതാണ്. സാങ്കേതി കവിദ്യ ഉപയോഗിച്ച് താഴെത്തട്ടിലുള്ള ജനങ്ങളുമായി ഞങ്ങൾ ബന്ധപ്പെടും. പ്രാദേശിക നേതാക്കളെ വിശ്വാസത്തിലെടുത്തും മുതിർന്ന നേതാക്കളുടെ മാർ​ഗനിർദ്ദേശങ്ങൾ കേട്ടും മുന്നോട്ടു പോകാനാണ് പദ്ധതി. എല്ലാ പ്രവർത്തകരുമായും എനിക്ക് ബന്ധപ്പെടാൻ കഴിയും’- ഹർഷ ‘ടിഎൻഐഇ’യോട് വ്യക്തമാക്കി.

തെലങ്കാനയിൽ പ്രചാരണത്തിലും തുടർന്ന് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നതിലും ശിവകുമാർ നിർണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിരുന്നില്ല. പക്ഷേ പ്രചാരണത്തിന് മേൽനോട്ടം വഹിക്കാനും തന്ത്രങ്ങൾ മെനയാനും തെലങ്കാനയിൽ തമ്പടിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം കേരളത്തിലെ കോൺഗ്രസിനെ സഹായിച്ചിരുന്നു’- കർണാടകയിൽ നിന്നുള്ള ഒരു നേതാവ് പറഞ്ഞു.

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ (അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌ നാട്, പുതുച്ചേരി) കേരളത്തിൽ അധികാരം പിടിക്കാമെന്ന വലിയ പ്രതീക്ഷ ഹൈക്കമാൻഡിനുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടു നിൽക്കുന്ന മുതിർന്ന നേതാക്കളുടെ കൂട്ടവും സംസ്ഥാന നേതൃ ത്വത്തിലെ അനൈക്യവും ഹൈക്കമാൻഡിനു മുന്നിലെ വെല്ലുവിളികളാണ്. പരമാവധി സംസ്ഥാനങ്ങ ളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ കോൺ​ഗ്രസ് അധികാരത്തിൽ വന്നില്ലെങ്കിൽ പാർട്ടിയുടെ ഭാവി ഇരുളടഞ്ഞതാകുമെന്നു ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു.


Read Previous

കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും മാത്രമല്ല, 17 ടണ്‍ തേനും; റിട്ട.എന്‍ജിനീയറുടെ വീട്ടില്‍ കോടികളുടെ സ്വത്ത്, റെയ്ഡ്

Read Next

ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി; അനശ്വര നടന്റെ ‘ഒളിഞ്ഞുനോട്ട പരിപാടി’; ഇത്ര വായ്നോക്കികളാണോ മലയാളികള്‍?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »