ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പന്തളം: എൽഡിഎഫും എൻഡിഎയും പയറ്റിനോക്കിയ പന്തളം നഗരസഭ ഇത്തവണ യുഡിഎഫിന് വഴി മാറുമോ? പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ യുഡിഎഫ് മുന്നേറുന്നതായാണ് കാണുന്നത്.

ലീഡ് നിലകൾ മാറിവരാനുള്ള സാദ്ധ്യതയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട സാമൂഹിയ രാഷ്ട്രീയ വിവാദങ്ങളാണ് കഴിഞ്ഞ തവണ നഗരസഭയിൽ എൻഡിഎയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ഇത്തവണയും ശബരിമല സ്വർണക്കൊള്ള ഉൾപ്പടെയുള്ള വിഷയങ്ങൾ നഗരസഭയിൽ എൽഡിഎഫിന് പ്രതികൂലമാകുമെന്ന് കരുതിയെങ്കിലും എൽഡിഎഫ് രണ്ടാം സ്ഥാനത്ത് ലീഡ്
നിലനിർത്തുന്നു. കഴിഞ്ഞ തവണ വൻവിജയം നേടിയ എൻഡിഎ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴു വാർഡുകളിൽ വിജയം നേടി യുഡിഎഫ് ആണ് മുന്നിൽ നിൽക്കുന്നത്. എൽഡിഎഫ് അഞ്ചുവാർഡുകളിൽ വിജയം നേടി. എൻഡിഎ ഇതുവരെ നാലു സീറ്റുകളിൽ ജയിച്ചു.
