ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: വനിതാസംവരണം പ്രചാരണമുദ്രാവാക്യം മാത്രമായി അവശേഷിക്കുന്ന സ്ഥിതിയാണിന്നെന്ന് മുന്‍ മന്ത്രിയും സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ. മേഴ്സിക്കുട്ടിയമ്മ. വനിതാസംവരണനിയമം പാര്‍ലമെന്റില്‍ പാസാക്കിയശേഷം മോദിസര്‍ക്കാര്‍ പറഞ്ഞത് സെന്‍സസിനുശേഷമേ അത് നടപ്പാക്കൂ എന്നാണ്. ഇനി എന്ന് സെന്‍സസ് നടക്കുമെന്ന് ഉറപ്പില്ല.
വനിതാസംവരണം വര്ത്തമാനത്തിനപ്പുറത്തേക്ക് പോകാത്ത സാമൂഹികസാഹചര്യമാണിപ്പോള്. കഴിവിലും കാര്യക്ഷമതയിലും മുന്നിലാണ് സ്ത്രീകള്‍. അവരൊരിക്കലും സ്ത്രീശാക്തീകരണമെന്ന മനോഹരപദത്തില് ഒതുങ്ങിപ്പോകരുത്. പുരോഗമനസമൂഹത്തില്‍ അവരുടെ പങ്ക് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കണക്കിലെടുക്കുകതന്നെവേണം -മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

