Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യഹ്യ സിന്‍വര്‍ കുടുംബ സമേതം തുരങ്കത്തില്‍; ഒക്ടോബര്‍ 7 ആക്രമണത്തിന് തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍


ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂ റുകള്‍ക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തന്റെ സാധനങ്ങള്‍ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍. തുരങ്കത്തിലൂടെ സിന്‍വറിന്റെ ഭാര്യയും കുട്ടികളും ദൃശ്യങ്ങളിലുണ്ട്.

ടെലിവിഷന്‍, വെള്ളം, തലയിണകള്‍, മെത്തകള്‍ എന്നിവയുള്‍പ്പെടെയുള്ള സാധന ങ്ങള്‍ തുരങ്കത്തിലേയ്ക്ക് നീക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ഭൂഗര്‍ഭ അറയില്‍ ശൗചാ ലയവും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

അതേസമയം സിന്‍വര്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചതാണെന്നും ഹഗാറിന്റെ പരാമര്‍ശങ്ങള്‍ നഗ്നമായ നുണകളാണെന്നും ഹമാസ് പറഞ്ഞു. കഴിഞ്ഞ ദിവസം യഹ്യ സിന്‍വര്‍ മരിക്കുന്നതിന് തൊട്ട്മുമ്പുള്ള ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തു വിട്ടിരുന്നു. തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ഡിഎന്‍എ പരിശോധന നടത്തി യഹ്യ സിന്‍വര്‍ ആണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 235 പേരെ ബന്ദികളാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 40,000-ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Read Previous

എഡിഎമ്മിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നവീന്റെ കുടുംബവും സഹപ്രവര്‍ത്തകരും; അരുണ്‍ കെ. വിജയനെ മാറ്റിയേക്കും

Read Next

പിപി ദിവ്യയുടെ അതിബുദ്ധി ഊരാക്കുടുക്കാകുന്നു: മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »