ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം സൗദി യോഗ കമ്മിറ്റിയുടെയും സഹകരണത്തോടെ റിയാദിലെ ഇന്ത്യൻ എംബസി ആഘോഷിച്ചു റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി അഞ്ഞൂറിലധികം പേര്‍ യോഗയില്‍ പങ്കെടുത്തു
ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര യോഗ ദിനം (ഐഡിവൈ) എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും ആഘോഷിക്കുന്നത് . ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ സമന്വയിപ്പിക്കുന്ന യോഗയുടെ കാലാതീതമായ പ്രസക്തിയും നേട്ടങ്ങളും അടിവരയിടുന്ന ദിനം കൂടിയാണ് യോഗാദിനം. സുസ്ഥിരത, സമാധാനം, സമഗ്ര ആരോഗ്യം വ്യക്തിഗത ക്ഷേമവും ആഗോള ഐക്യവും പ്രോത്സാഹി പ്പിക്കുന്നതിൽ യോഗയുടെ പങ്ക് വളരെ വലുതാണ്

സൗദി അധികാരികളില് നിന്നും യോഗ പരിശീലകരിലല്‍ നിന്നും പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങളി ലല്ല്‍ നിന്നുമുള്ള അസാധാരണമായ ജനപങ്കാളിത്തത്തിനും ഊഷ്മളമായ പിന്തുണയ്ക്കും ഹൃദയംഗമ മായ അഭിനന്ദനം അറിയിക്കുന്നതായി സ്വാഗതം ആശംസിച്ചുകൊണ്ട് . ഇന്ത്യന്‍ അംബാസഡര് ഡോ. സുഹേല്‍ അജാസ് ഖാന്‍ പറഞ്ഞു
യോഗ വെറുമൊരു വ്യായാമം എന്നതിലുപരി സംസ്കാരങ്ങളും നാഗരികതകളും തമ്മിലുള്ള പാലമാ ണെന്ന് അംബാസിഡര്‍ പറഞ്ഞു പറഞ്ഞു. ഇത് അതിർവരമ്പുകൾ മറികടന്ന് ആരോഗ്യകരവും കൂടുതൽ കെട്ടുറപ്പുള്ളതുമായ ഒരു ജീവിതശൈലി പിന്തുടരാൻ വ്യക്തികളെ ഒന്നിപ്പിക്കുന്നു. യോഗാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ നല്‍കുന്ന പിന്തുണയെ അഭിനന്ദിച്ച അദ്ദേഹം, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന്റെ തെളിവാണ് സൗദി യോഗ കമ്മിറ്റിയുമായുള്ള സഹകരണമെന്നും അംബാസിഡര്‍ പറഞ്ഞു.

സൗദി അറേബ്യയിലുടനീളം യോഗയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച ഏഷ്യൻ യോഗസാൻ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റും യോഗയുടെ മുൻനിര വക്താവുമായ പത്മശ്രീ അവാർഡ് ജേതാവ് നൗഫ് അൽ മർവായി ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു യോഗയിലൂടെ അവബോധം പ്രചരിപ്പിക്കുന്നതിനും ക്രോസ്-കൾച്ചറൽ ഇടപഴകൽ സൃഷ്ടിക്കുന്നതിനും ഇന്ത്യൻ എംബസിയുടെ തുടർച്ചയായ ശ്രമങ്ങളെ അവർ പ്രശംസിച്ചു. സൗദി യോഗ കമ്മിറ്റി സിഇഒ അഹ്മദ് അൽസാദി, സഊദി കായിക മന്ത്രാലയം ഡയറക്ടര് ഷഹാദ് അല്‍ മുഫ്തി, വിവിധ നയതന്ത്ര കര്യാലയങ്ങ ളിലെ ഉധ്യോഗസ്തര്‍, എന്നിവരും ആശംസകള്‍ നേര്‍ന്നു, വനിതാ യോഗ പരിശീലകരായ ശ്രീമതി നെര്‍വിന്, ശ്രീമതി സീമ ഘനം എന്നിവര്‍ യോഗാ പരിശീലത്തിന് നേതൃത്വം നല്‍കി

യോഗാ ആഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം “ഒരു ഭൂമി, ഒരു ആരോഗ്യം” എന്ന വിഷയത്തിൽ നിരവധി ചര്‍ച്ചകള്‍ ജൂണ് 8 ന് ഐക്കണിക് എഡ്ജ് ഓഫ് ദ വേള്‍ഡില്‍ നടന്ന പരിപാടിയില്‍ യോഗയെ അതിമനോഹരമായ പ്രകൃതി പശ്ചാത്തലത്തില്‍ ചിത്രപ്രദര്‍ശനം, ജൂൺ 14 മുതൽ ജൂൺ 20 വരെ റിയാദ്, ജിദ്ദ, തായിഫ്, ജുബൈൽ, ഖഫ്ജി, തബൂക്ക് എന്നിവിടങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആരോഗ്യ പരിപാലനവും യോഗയും എന്ന വിഷയത്തില്‍ നിരവധി പരിപാടികള്‍ യോഗാദിനവുമായി ബന്ധപെട്ട് സംഘടിപ്പിച്ചിരുന്നു
