Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇഖാമ ഇല്ലെങ്കിലും രാജ്യം വിടാം; അവസരവുമായി സൗദി തൊഴിൽ വകുപ്പ്


റിയാദ്: സൗദിയിലെ തൊഴിൽ രേഖയായ ഇഖാമ ലഭിക്കാത്തവർക്കും, ഇഖാമ കാലാവധി അവസാനി ച്ചവർക്കും രാജ്യം വിടാൻ അവസരം. തൊഴിൽവകുപ്പിന്റെ പോർട്ടൽ വഴി നേരിട്ട് എക്സിറ്റ് അപേക്ഷ നൽകാം. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രവാസികൾക്കായി പുതിയ സൗകര്യം ഒരുക്കിയത്.

ഇതുവരെ ഇഖാമ ലഭിക്കാത്തവരും ഇഖാമ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ സാധിക്കാ ത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ത്യൻ എംബസി വഴിയും എക്സിറ്റ് നടപടികൾ പൂർത്തിയാക്കാം.

അതിന് പുറമെയാണ് സൗദി തൊഴിൽ വകുപ്പ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. തൊഴിൽ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലൂടെയാണ് ഫൈനൽ എക്സിറ്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ എംബസി വഴി ഫൈനൽ എക്സിറ്റിനുള്ള അപേക്ഷ സമർപ്പിച്ചാൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നത് പതിവാണ്. ചില സന്ദർഭങ്ങളിൽ നാല് മാസം വരെ കാല താമസം ഉണ്ടാകാറുണ്ട്.

പ്രവാസികൾക്ക് നേരിട്ട് ലേബർ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത് കൊണ്ട് നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാൻ കഴിയും. ഫൈനൽ എക്സിറ്റ് ആവശ്യമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


Read Previous

ജേര്‍ണലിസം പരിശീലന കോഴ്‌സ്; റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അപേക്ഷ ക്ഷണിച്ചു

Read Next

അനധികൃത ടാക്സി സർവീസ്; 419 പേരെ പിടികൂടി,കർശന നടപടിയുമായി സൗദി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »