ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സുദീർഘമായ സേവനത്തിൽ നിന്ന് പടിയിറങ്ങി പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന റിയാദ് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ , മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമായിരുന്ന വെൽഫെയർ വിഭാഗത്തിലെ യൂസഫ് കാക്കഞ്ചേരിക്ക് റിയാദ് റഹീം നിയമ സഹായ സമിതിയുടെ നേതൃത്വ ത്തിൽ മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ വെച്ച് റിയാദ് ടാക്കീസ് യൂസഫ് കാക്കഞ്ചേരിക്ക് സ്നേഹാദരവ് നൽകി .

സെക്രട്ടറി ഹരി കായംകുളവും വൈസ് : പ്രസിഡന്റ് ഷമീർ കല്ലിങ്ങലും ചേർന്ന് പൊന്നാട അണിയിച്ചു .അനസ് വള്ളികുന്നം , നൗഷാദ് ആലുവ , ഷൈജു പച്ച ,സലാം പെരുമ്പാവൂർ , സജീർ സമദ് , അൻവർ സാദത്ത് , ഉമറലി അക്ബർ , ഫൈസൽ തമ്പലക്കോടൻ ,ഹുസൈൻ , റജീസ് , റിസ്വാൻ , നഫാസ് എന്നിവർ സന്നഹിതരായി രുന്നു .
പ്രവാസം അവസാനിപ്പിച്ചാലും പ്രവാസികളുടെ ഏതു പ്രശനത്തിലും എന്ത് സഹായവും നൽകാൻ തെയ്യാറാണെന്നും നിയമ പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദഹം പറഞ്ഞു. സ്നേഹാദരങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
