Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യൂത്ത് കോണ്‍ഗ്രസ് വാക്കുപാലിച്ചു; ചൂരല്‍മലയിലെ നിയാസിന് വേറെ ജീപ്പ് നല്‍കി


വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ നിയാസിന് വേറെ ജീപ്പ് ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലാണ് മേപ്പാടിയിൽ നടന്ന ചടങ്ങിൽ വാഹനം കൈമാറിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ജീപ്പിനടുത്ത് നില്‍ക്കുന്ന നിയാസിന്റെ സങ്കടകരമായ ദൃശ്യങ്ങള്‍ കണ്ടാണ്‌ യൂത്ത് കോണ്‍ഗ്രസ് നിയാസിന് ജീപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ജീപ്പ് നല്‍കുമെന്ന് രാഹുല്‍ പ്രഖ്യാപനം നടത്തിയിരുന്നു.

വേറെ ജീപ്പ് എന്ന നിയാസിന്‍റെ ആഗ്രഹം സഫലമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് താക്കോല്‍ കൈമാറിക്കൊണ്ട് രാഹുൽ പറഞ്ഞു.നിയാസ് ഓടിച്ചിരുന്ന ജീപ്പിനോട് സാമ്യമുള്ള ജീപ്പാണ് കൈമാറിയത്. ഇടുക്കി അടിമാലിയില്‍ നിന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വാഹനം വാങ്ങിയത്. ഓടിച്ചിരുന്ന അതേ ജീപ്പ് ലഭിച്ചാല്‍ നന്നായിരിക്കുമെന്ന് നിയാസ് പറഞ്ഞിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ വഴി വഴി നടത്തിയ പ്രചാരണത്തിന് ഒടുവിലാണ് ഇടുക്കിയിൽ നിന്നും ഇതേ രീതിയിലുള്ള സെക്കൻഡ് ഹാൻഡ് ജീപ്പ് കണ്ടെത്തി വാങ്ങിയത്.

വയനാട് ചൂരല്‍മല സ്വദേശിയാണ് നിയാസ്. വിനോദസഞ്ചാരികള്‍ക്കായി ജീപ്പ് സർവീസ് നടത്തുകയായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലാണ് നിയാസിന്റെ ജീവിതമാര്‍ഗമായ ജീപ്പും തകര്‍ന്നത്. ജീപ്പ് നഷ്ടമായതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു നിയാസ്. ഇത് മനസിലാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് സഹായവുമായി എത്തിയത്. ധനസമാഹരണം നടത്തിയാണ് ജീപ്പിനുള്ള തുക യൂത്ത് കോൺഗ്രസ്‌ കണ്ടെത്തിയത്.


Read Previous

പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി; മുന്‍കൂര്‍ജാമ്യം വേണം; വികെ പ്രകാശ് ഹൈക്കോടതിയില്‍

Read Next

വിവാഹദിവസത്തിലും തുടരെ കോളുകള്‍; ജിബിന്‍ തൂങ്ങിയത് അതിനുപിന്നാലെ; ദുരൂഹത നീക്കാന്‍ പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »