Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഡിഎഫ് യുവജന സംഘടനകളുടെ സമരത്തിനെത്തി, യൂത്ത് കോൺ​ഗ്രസ് നേതാവ് അരിത ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയി


തിരുവനന്തപുരം: സമരത്തിനു എത്തിയ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതെന്നു പരാതിയിൽ പറയുന്നു. സംഭവത്തിൽ അരിതാ ബാബു കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകിയത്. ഒന്നേകാൽ പവന്റെ ആഭരണങ്ങളാമ് നഷ്ടമായത്.

ചെവ്വാഴ്ച യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്. മാർച്ചിനിടെ ജല പീരങ്കി പ്രയോ​ഗത്തിൽ അരിതയ്ക്കു പരിക്കേറ്റു. തളർന്നു വീണ അരിതയെ ഒപ്പമുണ്ടായിരുന്നു പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

തലയ്ക്കു പരിക്കേറ്റതിനാൽ സിടി സ്കാൻ എടുക്കണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു. സ്കാനിങിനു പോകവേ മാലയും കമ്മലുമുൾപ്പെടെയുള്ള ആഭരണങ്ങൾ മാറ്റണമെന്നു ആംബുലൻസ് ജീവനക്കാരാണ് ആവശ്യപ്പെട്ടത്. കൂടെയുണ്ടായിരുന്ന പ്രവർത്തകയുടെ കൈയിൽ മാലയും കമ്മലും ഊരിമാറ്റി നൽകി. അവർ ഇത് ബാ​ഗിൽ സൂക്ഷിച്ചു. ബാ​ഗ് കുറച്ചു നേരം സ്കാനിങ് മുറിയുടെ പുറത്തു വച്ച ശേഷമാണ് പ്രവർത്തകർ പുറത്തേക്ക് പോയത്.

ആശുപത്രിയിൽ നിന്നു ഇറങ്ങിയ ശേഷം മാലയും കമ്മലും തിരഞ്ഞപ്പോൾ ബാ​ഗിൽ നിന്നു കാണാതായതായി മനസിലായി. വാച്ച് മാത്രമാണ് ബാ​ഗിലുണ്ടായിരുന്നത്. ആശുപത്രിയിൽ വച്ച് മാലയും കമ്മലും മോഷണം പോയിരിക്കാനാണ് സാധ്യതയെന്നു അരിത പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി യായി കായംകുളത്ത് അരിത മത്സരിച്ചിരുന്നു.


Read Previous

വനിതാ നിര്‍മ്മാതാവിന്റെ പരാതി: 9 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു

Read Next

രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; സ്വര്‍ണക്കടത്ത് രാജ്യദ്രോഹക്കുറ്റം, എന്തുകൊണ്ട് അറിയിച്ചില്ല?; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്ന് ഗവര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »