Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു


കൊച്ചി: എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. യുവാവിനെ പൊലീസും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സ് യുവാവിനെ രക്ഷിക്കുന്നതിനായി വല വിരിച്ചെങ്കിലും വലയിൽ വീഴാതിരിക്കാനുള്ള രീതിയിലാണ് ഇയാള്‍ താഴേക്ക് ചാടിയത്. ​ഗുരുതരമായി പരിക്കേറ്റിരുന്ന നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ നിസാര്‍ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനുള്ളിലേക്ക് കയറി. ആലുവ ഭാ​ഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന പ്ലാറ്റ്ഫോമിൽ കുറച്ച് സമയം നിന്ന ശേഷം ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇയാള്‍ വഴങ്ങിയിരുന്നില്ല. ഉടൻ തന്നെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. നിസാര്‍ ട്രാക്കിലൂടെ ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് അടുത്തെത്തി താഴെ റോഡിലേക്ക് ചാടുകയുമായിരുന്നു.


Read Previous

രണ്ട് മാസത്തിനിടെ രണ്ടാം സന്ദര്‍ശനം; പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്കയിലേക്ക്

Read Next

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന, സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമര്‍പ്പിക്കണം’; രാഹുല്‍ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »