ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ചുറ്റുമുള്ള തിന്മകളുടെ ചതിക്കുഴിയിൽ വീഴാതെ ജാഗ്രത പുലർത്തി വുവത്വം സാർത്ഥകമാക്കാൻ സാധ്യമാവണമെന്ന് ആർ.ഐ.സി.സി ബത്ഹ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രമേയ വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു. മദ്യവും മയക്ക് മരുന്നും തുടങ്ങി അനേകം തിന്മകളുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ധാർമ്മിക മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ യുവാക്കൾക്ക് സാധിക്കേണ്ടതുണ്ട്. ഏതൊരു നാടിന്റെയും കുടുംബത്തിൻറെയും ജീവിതത്തിന്റെ തന്നെയും സുപ്രധാനമായ ഭാഗദേയം യുവത്വം ആണെന്ന് തിരിച്ചറിഞ്ഞു സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾക്ക് നേതൃപരമായ പങ്ക് വഹിക്കുമ്പോൾ മാത്രമേ യുവത്വം സാര്‍ഥകമായി എന്ന് പറയാൻ സാധിക്കൂ.

സാമൂഹിക തിന്മകൾക്കെതിരെ പോരാടാനും, അശരണർക്ക് ആശ്വാസമേകാനും നാടിൻറെ നന്മകളിൽ മുന്നിൽ നടക്കാൻ സാധ്യമാവുക എന്നത് പ്രധാനമാണ്. ധാർമ്മിക ബോധത്തിലൂന്നിയ ജീവിതക്രമത്തിന് മാത്രമേ വ്യക്തി കുടുംബം സമൂഹം രാഷ്ട്രം എന്നീ മേഖലയിൽ എല്ലാം വിജയിക്കാൻ സാധ്യമാവൂ. ലഹരിയും, അധാർമ്മികതയും കുറ്റകൃത്യങ്ങളും സ്വന്തത്തിൻറെയും കുടുബത്തിൻ റെയും നാടിന്റെയും സ്വസ്ഥത തകർക്കുന്നത് നാം അനുഭവസാക്ഷികളണ്. അതിനെതിരെ നേരിൻറെ വഴിയിൽ മുന്നേറാനുള്ള യുവത്വം കാലഘട്ടം ആവശ്യപ്പെടുന്നതാണെന് സമ്മേളനം ആവശ്യപ്പെട്ടു.
ഫെബ്രുവരി 10, 11 ശനി, ഞായർ ദിവസങ്ങളിൽ യുവത്വം നിർവ്വചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ മലപ്പുറത്ത് നടക്കുന്ന വിസ്ഡം യൂത്ത് കോൺഫറൻസ് പ്രചരണാർത്ഥം സംഘടിപ്പിച്ച പ്രോഗ്രാം ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുല്ലാ അൽ ഹികമി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്റ്റുഡന്റസ് വിങ് കൺവീനർ ഷഹീൻ അൽ ഹികമി അധ്യക്ഷത വഹിച്ചു,
ക്വു.എച്ച്.എൽ.സി കൺവീനർ അമീൻ മദീനി, അനീസ് എടവണ്ണ തുടങ്ങിയവർ സംസാരിച്ചു. ശബാബ് കാളികാവ്, സഹീർ പുളിക്കൽ, തൻസീം കാളികാവ്, മിർഫാൻ എടവണ്ണ, അഹ്ലം അരക്കിണർ തുടങ്ങിയവർ നേതൃത്വം നൽകി.
