ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സെൻട്രൽ കമ്മിറ്റി സ്നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു.മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ കലാ സംസാകരിക സന്ധ്യയില്‍ നിരവധിപേര്‍ പങ്കെടുത്തു സംഗീത സംവിധായകനും ഗായകനുമായ കൊച്ചിൻ ഷമീർ, ഗായിക സനാ ബദർ, പ്രവാസി ഗായകൻ കാസിം കുറ്റ്യാടി (ജിദ്ദ) എന്നിവരും മേളം റിയാദ് ടാക്കീസിൻ്റെ വാദ്യമേളം,ഗോൾഡൻ സ്പാറോ ടീമിൻ്റെ ഡാൻസ്,ഒപ്പനയും റിയാദിലെ മറ്റ് നിരവധി കലാകാരന്മാർ അവതരിപ്പിച്ച കല വിരുന്നുകളും ആഘോഷത്തിന്റെ ഭാഗമായി നടന്നു

അബ്ദുൽ മജീദ് പൂളകാടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡോക്ടർ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. നോർക്ക ഇൻഷുറൻസ് എടുക്കേണ്ട ആവശ്യകതയും, മയക്കുമരുന്നിനെതിരെ പ്രവാസികൾ ജാഗ്രതായിരിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പോഗ്രാം കൺവീനർ ഗഫൂർ കൊയി ലാണ്ടി സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖവും, വിവിധ സാംസ്കാരിക സാമൂഹ്യ പ്രവർത്ത കരായ ശിഹാബ് കൊട്ടുക്കാട്,ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത്,ഡോ. കെ ആര് ജയചന്ദ്രന്, ജയൻ കൊടുങ്ങല്ലൂർ, എംബസി ഉദ്ദോഗസ്ഥൻ പുഷ്പരാജ്, , സുധീർ കുമ്മിൽ, സത്താർ ഒലിപ്പുഴ,ഇന്ത്യൻ എംമ്പസി സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ മൈമൂനാ അബ്ബാസ്,ഷിബു ഉസ്മാൻ,നൗഷാദ് സിറ്റിഫ്ലവർ ഷാറോൺ ഷെറീഫ്, സലിം പള്ളിയിൽ, ഖാദാർ കൂത്ത്പറമ്പ്,ആശംസകൾ നേർന്ന് സംസാരിച്ചു.

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷ്യൻ സെൻ്റർ കമ്മറ്റിയുടെ ജീവകാരുണ്യത്തിനുള്ള സ്നേ ഹാദരവ് അസീസ് കടലുണ്ടിക്ക് ഡോ. അബ്ദുൾ കാദർ മൊമൻ്റോ നൽകി ചടങ്ങിൽ ആദരിച്ചു. എക്സിക്യൂ ട്ടീവ് അംഗങ്ങളായ ഒ കെ അബ്ദുസലാം,നസിർ മുതുകുറ്റി,സുബൈർ കൊടുങ്ങല്ലൂർ,ഷെരീഫ് തട്ടത്താഴ ത്ത്, അഷ്റഫ് പള്ളിക്കൾ, ഇബ്രാഹിം ടി എ,ഷാനവാസ് വെംബ്ലി,ജാഫർ മണ്ണാർക്കാട്,ഹസൻ പന്മന,
അനീസ് വാവാട് രജീഷ് ഒറ്റപ്പാലം, നൗഷാദ് കൂറ്റനാട്,നാസ്സർ ഖാസിം എന്നിവർ പോഗ്രാം കോഡിനേറ്റ് ചെയ്തു,സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റിൽ സ്വാഗതവും നിഹാസ് പാനൂർ നന്ദിയും പറഞ്ഞു.
