തിരച്ചിലിനായി പോയ 18 രക്ഷാപ്രവർത്തകർ മുണ്ടേരി ഉൾവനത്തിൽ കുടുങ്ങി തിരിച്ചെത്തിക്കാന്‍ ശ്രമം


കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുണ്ടേരി ഉള്‍വനത്തില്‍ തിരച്ചിലി നായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സിന്റെ 14 പ്രവര്‍ത്ത കര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്.

ഇവരെ തിരിച്ചെത്തിക്കുന്നതിനായി മുണ്ടേരിയില്‍ ജില്ലാ പൊലീസ് മേധാവി ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്തി ശ്രമങ്ങള്‍ നടത്തുകയാണ്. സംഘത്തിലു ണ്ടായിരുന്നവരുടെ വയര്‍ലെസ് സെറ്റ് വഴി നേരത്തെ ആശയ വിനിമയം നടത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് വിവരം.

മുണ്ടേരിയില്‍ നിന്ന് കിലോമീറ്റര്‍ അകലെയായാണ് ഇവര്‍ കുടുങ്ങിയത്. ഉള്‍വനമായ തിനാല്‍ കാട്ടാനകളുടെ ഉള്‍പ്പെടെ സാന്നിധ്യം ഉള്ള മേഖലയാണിത്. ഈ ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദ്ദേഹവും കണ്ടെത്തിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ എത്തിച്ച് നല്‍കാനും എയര്‍ ലിഫ്റ്റ് വഴി രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ മൂന്ന് രക്ഷാപ്രവര്‍ത്തകരെ എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.

ശക്തമായ വെള്ളമൊഴുക്ക് കാരണം സൂചിപ്പാറ വെള്ളച്ചാട്ടം മുറിച്ചു കടക്കാൻ ഇവർക്ക് സാധിച്ചില്ല. കൂടാതെ, കാലിന് പരിക്കേറ്റതിനാൽ മറ്റ് രണ്ടു പേർക്ക് പാറക്കെട്ടിലൂടെ നടന്നുവരാനും കഴിഞ്ഞിരുന്നില്ല. ഒരു രാത്രി മുഴുവൻ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്.


Read Previous

നിപ: പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

Read Next

തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ബുദ്ധിമുട്ട്: ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും: മന്ത്രി കെ രാജന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »