നേതാക്കൾ ഖത്തറിൽ കറക്കം: അണികൾ അഴിക്കുള്ളിൽ, ഷാഫിക്കും മാങ്കൂട്ടത്തിനുമെതിരെ പ്രവർത്തകർ രംഗത്ത്.

India’s Prime Minister Narendra Modi talks to journalists after a Memorandum of Understanding ceremony at the President House in Naypyitaw, Myanmar, Wednesday, Sept 6, 2017. (AP Photo)


സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ പ്രവർത്തകർ ജാമ്യമില്ലാതെ അഴിക്കുള്ളിൽ കഴിഞ്ഞപ്പോൾ ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ കാണാൻ പോയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനുമെതിരെ പ്രതിഷേധം പുകയുന്നു. ഇരുവർക്കുമെതിരെ കടുത്ത വിമർശനമാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിനിടയിലും തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും ഉയർന്നു വന്നിരിക്കുന്നത്. കഴിഞ്ഞ 16 ദിവസമായി യൂത്ത് കോൺഗ്രസ് സമരത്തിൻ്റെ പേരിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്. ഇതിനുപിന്നാലെയാണ് പ്രവർത്തകർക്കിടയിലെ അമർഷം മറനീക്കി പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ പതിനേഴാം തീയതി ഷാഫി പറമ്പിൽ തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം ഉദ്ഘാടനം ചെയ്ത ദിവസവും ഈ മൂന്ന് പ്രവർത്തകർ പൂജപ്പുര ജയിലിലായിരുന്നു. അവരെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ അവരുടെ കുടുംബത്തിന് ആശ്വാസം പകരുവാനോ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തയ്യാറായില്ലെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രവർത്തകർക്കിടയിൽ ചർച്ചകളും ഉയർന്നുവന്നിരുന്നു. ഇതിനിടയിൽ തുടർ സമരങ്ങളുടെ ഭാഗമായി നടന്ന പ്രതിഷേധത്തിനിടയിൽ ഷാഫി പറമ്പിലിൻ്റെ വിശ്വസ്തനായ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് സുധീർഷ പാലോടിന് പരിക്ക് പറ്റുകയുംഷജീർ നേമം ഉൾപ്പെടെയുള്ള 13 യൂത്ത് കോൺഗ്രസ് പ്രവർത്തകർ റസിമാൻഡിലാകുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ കാണാനോ ആശ്വസിപ്പിക്കാനോ ശ്രമിക്കാതെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഫിഫ വേൾഡ് കപ്പ് കാണുവാനായി അവർ ഖത്തറിൽ പോയെന്നാണ് ആരോപണം ഉയരുന്നത്.

ഷാഫിയുടെ വിശ്വസ്തൻ കൂടിയായ സുധീർഷ പാലോടിന് പോലീസിൻ്റെ ലാത്തി കുത്തിയാണ് പരിക്കേറ്റത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിടക്കുന്ന സുധീർഷയെ സന്ദർശിക്കാനെത്തിയ മറ്റു കോൺഗ്രസ് നേതാക്കൾ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റിൻ്റെ ഫുട്ബോൾ താൽപര്യത്തെക്കുറിച്ചും സ്റ്റേഡിയത്തിലെ സെൽഫികളെക്കുറിച്ചുമൊക്കെ സുധീർഷായോട് സംസാരിച്ചുവെന്ന തമാശരീതിയിലുള്ള ട്രോളുകളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇതിനിടെ അറസ്റ്റി ലായിരിക്കുന്ന ഏഴിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിൻ്റെ അവസ്ഥ ദയനീയമാണെന്നും ഇവരുടെ കുടുംബാംഗങ്ങളെ ഒന്ന് തിരിഞ്ഞു നോക്കുവാൻ ഇതുവരെ യൂത്ത് കോൺഗ്രസ് നേതാക്ക ന്മാർക്ക് തീരെ സമയം ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധമാണ് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്.

ഷോ പൊളിറ്റിക്സുംസെലിബ്രിറ്റി പൊളിറ്റിക്സും കൊണ്ടു നടക്കുന്നവരും സമയമില്ലാത്തവരുമായ നേതാക്കളെ വേണ്ടെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇതിനിടെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ട്രോളി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടുന്ന കാഴ്ചകൾക്കും തലസ്ഥാനം വേദിയായി. അതേസമയം യുവജന വിഷയങ്ങളിലും മേയർക്കെതിരെയുള്ള സമരത്തിലും വ്യക്തമായ മറുപടി യൂത്ത്കോൺഗ്രസിൻ്റെ ഭാഗത്തു നിന്നുമുണ്ടായതുമില്ല. ഷാഫി പറമ്പിൽ തൻ്റെ വിശ്വസ്തനായ രാഹുൽ മാങ്കൂട്ടത്തിനെയാണ് അടുത്ത പ്രസിഡൻ്റായി മുന്നോട്ടുകൊണ്ടുവരാൻ തീരുമാനിച്ചിട്ടുള്ളതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ സെലിബ്രിറ്റി പ്രസിഡൻ്റ് വേണ്ടെന്നാണ് ഒരുവിഭാഗം പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. പ്രസ്ഥാനത്തിനു വേണ്ടി സമയമുള്ള, പ്രവർത്തകരുടെ വികാരം മനസ്സിലാക്കാൻ കഴിയുന്ന പുതിയ പ്രസിഡൻ്റ് ആരായാലും തങ്ങൾ അംഗീകരിക്കാമെന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും ഷാഫി പറമ്പിലിനും, രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. കേരളത്തിലെ നേതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ വലിയ അപകടത്തി ലേക്കാണ് പ്രസ്ഥാനത്തെ നയിക്കുകയെന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഷാഫി പറമ്പിൽ നും രാഹുൽ മാങ്കൂട്ടത്തിനും അമിത സ്വാതന്ത്ര്യം നൽകുന്നതെന്ന ആക്ഷേപവുും ഉയർന്നിട്ടുണ്ട്. കോട്ടയത്ത് നടക്കുന്ന ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് പരിപാടിയിൽ സതീശൻ്റെ ചിത്രവും ഷാഫി പറമ്പിലിൻ്റെ ചിത്രവും ഒഴിവാക്കിയിരുന്നു. അത് പ്രസ്തുത ആരോപണത്തിൻ്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഷാഫിക്കും രാഹുലിനും നൽകുന്ന പ്രാധാന്യമാണ് വിഡി സതീശന് എതിരായി കേരളത്തിൽ യൂത്ത് കോൺഗ്രസിന്റെ വലിയൊരു ഭാഗം ശശി തരൂരിന്‌ പിന്തുണ പ്രഖ്യാപി ക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ ഇനിയും കൂടുതൽ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ശശി തരൂരിനുള്ള പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Read Previous

മോദിയുടെ റാലിക്കു നേരെ പറന്നെത്തി ഡ്രോണ്‍, വെടിവെച്ചിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഗുജറാത്തില്‍ സുരക്ഷാ വീഴ്ച

Read Next

മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്; 75,000 രൂപ വരെ പിഴ: നിയമ ഭേദഗതിക്ക് കേന്ദ്രം

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »