പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്ന് “അലസ സു​ന്ദ​രി യ​ക്ഷി’


തി​രു​വ​ന​ന്ത​പു​രം: പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്ന് “അ​ല​സ സു​ന്ദ​രി യ​ക്ഷി’ നാ​ട​കോ​ത്സ​വ​ത്തി​ൽ വേ​റി​ട്ട ദൃ​ശ്യാ​നു​ഭ​വ​മാ​യി. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ലാ​ണ് ഭാ​വ​ന ആ​ർ​ട്സ് ആ​ന്‍റ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നാ​ട​കം “അ​ല​സ സു​ന്ദ​രി യ​ക്ഷി’ അ​ര​ങ്ങേ​റി​യ​ത്.

കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍റെ വി​ഖ്യാ​ത ശി​ൽ​പ​മാ​യ മ​ല​മ്പു​ഴ‌​യി​ലെ യ​ക്ഷി​യെ കാ​ണാ​നെ​ത്തു​ന്ന യു​വാ​വും അ​ന്നു രാ​ത്രി അ​വി​ടെ ത​ണ്ടേ​ങ്ങി വ​രു​മ്പോ​ൾ നേ​രി​ടു​ന്ന അ​സ്വാ​ഭാ​വി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യു​മാ​ണു നാ​ട​ക​ത്തി​ന്‍റെ ക​ഥാ ത​ന്തു വി​ക​സി​ക്കു​ന്ന​ത്.

ടി.​എ​സ്. അ​ജി​ത് സം​വി​ധാ​നം ചെ​യ്ത നാ​ട​ക​ത്തി​ൽ ടി.​എ​സ്. അ​ജി​ത് , സാ​യ് കൃ​ഷ്ണ, ഡോ. ​ഷാ​ന​വാ​സ്, കെ. ​ജ​യ​ച​ന്ദ്ര​ൻ, ഗി​രി​ജാ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ വേ​ഷ​മി​ട്ട് അ​ര​ങ്ങി​ലെ​ത്തി. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ എ​ട്ടോ​ളം അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ സൗ​പ​ർ​ണി​ക തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ നാ​ട​കം “ഇ​തി​ഹാ​സം’ ഇ​ന്ന് അ​ര​ങ്ങേ​റും.

വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ൽ ന​ട​ന്ന ഭാ​വ​ന ആ​ർ​ട്സ് ആ​ന്‍റ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി അ​വ​ത​രി​പ്പി​ച്ച നാ​ട​കം “അ​ല​സ സു​ന്ദ​രി യ​ക്ഷി’


Read Previous

സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ മിക്സഡ് ആക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്, ഇനി ആണ്‍-പെണ്‍ വിത്യാസം വേണ്ട’. സംസ്ഥാനത്താകെ നിലവില്‍ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് ഉള്ളത്.

Read Next

അരങ്ങിൽ വിസ്മയമുണർത്തി “നടചരിതം’ റീഡേഴ്‌സ് ഡ്രാമ.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »