ഓസ്ട്രേലിയന്‍ യുവതിയെ കൊന്ന് നാടുവിട്ടു; അഞ്ച് കോടി തലയ്ക്ക് വിലയിട്ട കൊലയാളി ഡല്‍ഹി പൊലീസിന്റെ പിടിയില്‍.


ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന 38കാരനായ രാജ്‌വീന്ദര്‍ സിങിനെയാണ് അറസ്റ്റ് ചെയ്തത്. ടോയ കോര്‍ഡിംഗ്ല എന്ന 24 കാരിയെയാണ് രാജ്‌വീന്ദര്‍ കൊലപ്പെടുത്തിയത്.

2018ല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഇന്ത്യയിലേക്ക് കടന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (5.23കോടി രൂപ) പാരിതോഷികമായി നല്‍കുമെന്ന് ക്വീന്‍ലാന്‍ഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ക്വീന്‍ലാന്‍ഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തതില്‍ വച്ച് ഏറ്റവും വലിയ തുകയാണ് ഇത്.

2018 ഒക്ടോബറില്‍ വാങ്കെറ്റി ബീച്ചില്‍ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ യുവതിയെ ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. കോര്‍ഡിംഗ്ല കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ ഭാര്യയേയും മൂന്ന് മക്കളേയും ഉപേക്ഷിച്ച് ജോലി രാജി വച്ച് രാജ്‌വീന്ദര്‍ നാട് വിടുകയായിരുന്നു.

രാജ്‌വീന്ദര്‍ വിമാനത്താവളം വഴി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ ഇന്ത്യയിലേക്കാണ് കടന്നതെന്ന വിവരവും ലഭിച്ചു. രാജ്വീന്ദറിനെ കൈമാറണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യ ഈ അപേക്ഷ അംഗീകരിക്കുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.


Read Previous

നവകേരള സൃഷ്‌ടിക്കായി ഇടത് സർക്കാർ പ്രതിജ്ഞാബദ്ധം : കെ കെ ജയചന്ദ്രൻ

Read Next

കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ 

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »