Category: Kozhikode

Kozhikode
കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം, അന്വേഷണം

കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം, അന്വേഷണം

കോഴിക്കോട്: കോഴിക്കോട് കാരശേരി മരിഞ്ചാട്ടിയിലെ പ്രവര്‍ത്തനമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കാലുതെറ്റി താഴേക്ക് വീണതാണോ യെന്നും സംശയിക്കുന്നുണ്ട്. നാട്ടുകാരാണ് വിവരം മുക്കം പൊലീസിനെ അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala
സ്‌കൂളില്‍ BJP-യുടെ പൂജ; പൂജ നടത്തിയവരെ, പോലീസ് കസ്റ്റഡിയിലെടുത്തു

സ്‌കൂളില്‍ BJP-യുടെ പൂജ; പൂജ നടത്തിയവരെ, പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: സ്‌കൂളില്‍ പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പോലീസ്. കോഴിക്കോട് ജില്ലയിലെ ക്കടുത്ത് നെടുമണ്ണൂര്‍ എല്‍.പി. സ്‌കൂളിലാണ് സംഭവം. സ്ഥലത്തെ ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ പൂജ നടത്തിയത് എന്നാണ് പരാതി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സ്‌കൂള്‍ മൈതാനത്ത് രണ്ട് കാറുകള്‍ നിര്‍ത്തിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്

Kozhikode
ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് വീട്ടമ്മ ആണ്‍സുഹൃത്തിനൊപ്പം പോയി, ഗൂഡല്ലൂരില്‍ വെച്ച് കസ്റ്റഡിയില്‍

ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് വീട്ടമ്മ ആണ്‍സുഹൃത്തിനൊപ്പം പോയി, ഗൂഡല്ലൂരില്‍ വെച്ച് കസ്റ്റഡിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍. ആനക്കാംപൊയില്‍ സ്വദേശിനി ജിനു കല്ലടയില്‍, ആണ്‍സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി ടോംസി ചീരാങ്കുഴി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.

Kozhikode
പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മേഘ്‌ന; മലയാളിത്തിളക്കം

പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മേഘ്‌ന; മലയാളിത്തിളക്കം

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി തിളങ്ങി കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മേഘ്‌ന എന്‍ നാഥ്. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ മികവോടെ സംസാരിക്കുന്ന മേഘ്‌നയുടെ വീഡിയോ സ്‌കൂള്‍ അധികൃതരാണ് വിദ്യാഭ്യാസമന്ത്രാലയത്തിന് അയച്ചുനല്‍കിയത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മേഘ്‌ന

Kozhikode
വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, നേതാക്കൾ വിലക്കണം; എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍

വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, നേതാക്കൾ വിലക്കണം; എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍

കോഴിക്കോട്: വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് കവി സച്ചിദാനന്ദന്‍. വ്യക്തിപൂജ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണെന്ന പ്രധാനപ്പെട്ട കാര്യം എംടി ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ അതു പാടില്ലെന്ന് പറയണം. ആള്‍ക്കൂട്ടത്തെ സമൂഹമാക്കി മാറ്റാന്‍ കഴിയണമെന്നും സച്ചിദാനന്ദന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.  എന്തു കൊണ്ട് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പ്രധാനമാകുന്നു, എന്തുകൊണ്ട് യഥാര്‍ത്ഥമായ

Kozhikode
തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല; പിണറായിയെ വേദിയിലിരുത്തി രാഷ്ട്രീയ വിമര്‍ശനവുമായി എംടി

തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല; പിണറായിയെ വേദിയിലിരുത്തി രാഷ്ട്രീയ വിമര്‍ശനവുമായി എംടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും

Kerala
ഇന്ത്യൻ സമുദ്രങ്ങളിൽ ആരൽ ‘ചാകര’

ഇന്ത്യൻ സമുദ്രങ്ങളിൽ ആരൽ ‘ചാകര’

കോഴിക്കോട്: ജൈവവൈവിധ്യത്തിന്റെ വിസ്മയമാണ് ഇന്ത്യൻ സമുദ്രങ്ങളെന്ന് വീണ്ടും വ്യക്തമാക്കി രണ്ടുവർഷത്തിനിടെ ഗവേഷകർ കണ്ടെത്തി വർഗീകരിച്ചത് 12 പുതിയ ആരൽ (ഈൽ) മത്സ്യ ഇനങ്ങളെ. ഇതിൽ അഞ്ചെണ്ണം കേരള തീരത്തുനിന്നും അഞ്ചെണ്ണം തമിഴ്നാട് തീരത്തുനിന്നുമാണ് ശേഖരിച്ചത്. വാണിജ്യമൂല്യമുള്ള, ഭക്ഷ്യയോഗ്യമായ ഇനങ്ങളെ കേരളതീരങ്ങളിൽനിന്ന് ലഭിച്ചത് മത്സ്യവിപണനമേഖലയിൽ പ്രതീക്ഷ പകരുന്നു. അരിസൊമ മൗറൊസ്റ്റിഗ്മ,

Kozhikode
കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഒഴുകുന്നത് കരിപ്പൂര്‍ വഴി; 2023 ല്‍ പിടികൂടിയത് 200 കോടിയുടെ സ്വര്‍ണം

കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഒഴുകുന്നത് കരിപ്പൂര്‍ വഴി; 2023 ല്‍ പിടികൂടിയത് 200 കോടിയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2023 ല്‍ പിടികൂടിയത് 300 കിലോയിലധികം സ്വര്‍ണം. ഏകദേശം 200 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇതില്‍ 270 കിലോയിലധികം സ്വര്‍ണവും പിടിച്ചത് കസ്റ്റംസാണ്. എന്നാല്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍ നിന്നായി 30 കിലോയിലധികം സ്വര്‍ണം കണ്ടെടുത്തതാകട്ടെ പൊലീസും. കേരളത്തിലെ വിമാനത്താവളങ്ങളില്‍

Kozhikode
‘എന്തു പ്രഹസനമാണ് സജീ? ഹിന്ദു ക്ഷേത്രത്തില്‍ ആര് പോകണമെന്ന് തീരുമാനിക്കേണ്ടത് ഹിന്ദുക്കളാണ്; സമസ്തയല്ല; പള്ളിയില്‍ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയില്‍ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ 

കോഴിക്കോട്: സജി ചെറിയാന്‍ ബിഷപ്പുമാരെ അവഹേളിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും നടത്തിയ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തെ അരമനകളില്‍ കയറിയിറങ്ങുന്ന സജി ചെറിയാന്‍ നടത്തിയ പ്രസ്താവന കണ്ടപ്പോള്‍ ചോദിക്കാന്‍ തോന്നിയത് 'എന്തു പ്രഹസനമാണ് സജീ?' എന്നാണ്. അധിക്ഷേപിക്കുന്നവര്‍ക്കും അസഭ്യം പറയുന്നവര്‍ക്കും പിണറായി സര്‍ക്കാരില്‍ അംഗീകാരം കിട്ടുമെന്നു

Kerala
യുവതി വിഴുങ്ങിയ പപ്പടക്കോല്‍ ശ്വാസകോശം തുരന്ന് ആമാശയത്തിലെത്തി; വായിലൂടെ പുറത്തെടുത്തു

യുവതി വിഴുങ്ങിയ പപ്പടക്കോല്‍ ശ്വാസകോശം തുരന്ന് ആമാശയത്തിലെത്തി; വായിലൂടെ പുറത്തെടുത്തു

കോഴിക്കോട്: മലപ്പുറം സ്വദേശിയായ യുവതിയുടെ ആമാശയത്തിൽ കുടുങ്ങിയ ഇരുമ്പു കൊണ്ടുള്ള പപ്പടക്കോൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തു. ശസ്ത്രക്രിയ തിയറ്ററിലെ ഫൈബർ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എൻഡോസ്കോപ്പി, ഡയറക്ട് ലാറിങ്കോസ്കോപ്പി എന്നീ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പപ്പടക്കോൽ വായിലൂടെ പുറത്തെടുത്തത്.  മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വിഴുങ്ങിയ പപ്പടക്കോൽ