Category: Thiruvananthapuram

News
ഒന്നര മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒന്നര മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവന്തപുരം: ഭര്‍തൃഗൃഹത്തില്‍ ഒന്നര മാസം ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മി(19) ആണ് മരിച്ചത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. മണമ്പൂര്‍ ശങ്കരന്‍മുക്കില്‍ ഭര്‍ത്താവിനോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ലക്ഷ്മിയുടെ മൃതദേഹം

News
രാജ്യത്ത് ക്രൈസ്‌തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് സര്‍ക്കുലറുമായി ലത്തീൻ അതിരൂപത

രാജ്യത്ത് ക്രൈസ്‌തവർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് സര്‍ക്കുലറുമായി ലത്തീൻ അതിരൂപത

തിരുവനന്തപുരം : രാജ്യത്ത് മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന വിമർശനവു മായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സർക്കുലർ. ക്രൈസ്‌തവർ ക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയുള്ള ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സർക്കുലർ പള്ളികളിൽ വായിച്ചു. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും മത ധ്രുവീകരണം

News
വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; 15 പേര്‍ കടലില്‍ വീണു, രണ്ട് പേരുടെ നില ഗുരുതരം; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; 15 പേര്‍ കടലില്‍ വീണു, രണ്ട് പേരുടെ നില ഗുരുതരം; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടലില്‍ വീണവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ രണ്ട് പേരെ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു. വൈകിട്ട് അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം. കടല്‍ വളരെ ക്ഷുബ്ധമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Current Politics
അഭിമന്യു വധക്കേസിന്‍റെ ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണം; എം.വി. ഗോവിന്ദന്‍

അഭിമന്യു വധക്കേസിന്‍റെ ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണം; എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാര്‍ജ് ഷീറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെ 11 രേഖകള്‍ എറണാകുളം

News
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം. അടിയന്തിരാവസ്ഥ കാലത്ത് ക്രുരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട് .ഇപിഎഫ്ഒ ഉദ്യോഗസ്ഥനായിരുന്നു.

News
കരഞ്ഞപ്പോള്‍ വായ് പൊത്തി, ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചു, അറസ്റ്റിലായത് പോക്‌സോ കേസ് പ്രതി

കരഞ്ഞപ്പോള്‍ വായ് പൊത്തി, ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചു, അറസ്റ്റിലായത് പോക്‌സോ കേസ് പ്രതി

തിരുവനന്തപുരം: തിരുവന്തപുരം പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായത് ഹസന്‍കുട്ടി എന്ന അലിയാര്‍ കബീര്‍. അമ്പത് വയസ്സു തോന്നിക്കുന്ന പ്രതിയെ കൊല്ലം ചിന്നക്കടയില്‍നിന്നാണ് പിടികൂടിയതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. പ്രതി മുമ്പ് എട്ടോളം കേസുകളില്‍ പ്രതി ആയിരുന്നു. 2022ല്‍ അയിരൂരിലെ

News
വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു

വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിനു ആണ് മരിച്ചത്. ബിനുവിന്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്. ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം രാത്രി കേക്ക് കഴിച്ചു. രാത്രി ബിനുവിന്

Education
പ്ലസ്‌ടു പരീക്ഷ വെള്ളിയാഴ്ച്ച മുതല്‍; എസ്എസ്എല്‍സി തിങ്കളാഴ്ച്ച ആരംഭിയ്ക്കും

പ്ലസ്‌ടു പരീക്ഷ വെള്ളിയാഴ്ച്ച മുതല്‍; എസ്എസ്എല്‍സി തിങ്കളാഴ്ച്ച ആരംഭിയ്ക്കും

തിരുവനന്തപുരം: പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ചയും എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷയെഴുതും. 26 വരെയാണ് പരീക്ഷ. 2017 കേന്ദ്രങ്ങൾ. കേരളത്തിൽ-1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ്. മാർച്ച് ഒന്നുമുതൽ 26 വരെയാണ്

Kerala
സംശയവും കുടുംബപ്രശ്‌നങ്ങളും; ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

സംശയവും കുടുംബപ്രശ്‌നങ്ങളും; ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ . ചെമ്മരുത്തി അമ്പലത്തുംപിള്ള ലക്ഷംവീട് സ്വദേശി ലീല(45)യെയാണ് ഭര്‍ത്താവ് അശോകന്‍(59) ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അശോകന്റെ സംശയവും കുടുംബപ്രശ്‌നങ്ങളുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

News
തിരുവനന്തപുരത്ത് വാഹനാപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് വാഹനാപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ മൂന്നു വയസുകാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശി ജോണിയുടെ മകന്‍ അസ്നാല്‍ ആണ് മരിച്ചത്. കാര്‍ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അന്തിയൂര്‍ക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയും ഭാര്യ സുനിതയും മകന്‍ ആസ്നവ്(5), ഇളയ മകന്‍