കോമണ്‍വെല്‍ത്ത് ഗെയിംസ്; ആദ്യ ശ്രമത്തില്‍ തന്നെ 8 മീറ്റര്‍ കടന്ന് ശ്രീശങ്കര്‍; മുഹമ്മദ് അനീസും ഫൈനലില്‍; ലോങ് ജംപില്‍ മുന്നേറ്റവുമായി മലയാളികള്‍


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ ഫൈനലില്‍. യോഗ്യതാ പോരാട്ടത്തില്‍ 8.05 മീറ്റര്‍ ചാടിയാണ് താരത്തിന്റെ മുന്നേറ്റം. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്.

ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ യോഗ്യത ഉറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തു. യോ​ഗ്യതാ മാർക്കായ എട്ട് മീറ്റർ കടന്ന ഏക താരവും ശ്രീശങ്കർ തന്നെയാണ്. 7.68 മീറ്റര്‍ ചാടിയാണ് മുഹമ്മദ് അനീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

മൂന്ന് വീതം സ്വര്‍ണ, വെള്ളി, വെങ്കലം മെഡലുകളാണ് ഇന്ത്യ ഇതുവരെയായി നേടിയത്. ആകെ ഒന്‍പത് മെഡലുകളുമായി ഇന്ത്യ നിലവില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നു.


Read Previous

‘ഫിലമെന്റ് രഹിത കേരളം’ പദ്ധതി നടപ്പാക്കാൻ നിർദേശം

Read Next

നടിയെ ആക്രമിച്ച കേസിലെ വിചാരണ; കോടതി മാറി

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »