മലയാള പെരുമ : കണ്ണൂർ തലശ്ശേരി സ്വദേശി സിപി റിസ്വാനെ യുഎഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തു; ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി യുഎഇ ദേശീയ ടീമിന്റെ നായകനാകുന്നത്


യുഎഇ : മലയാളിയായ സിപി റിസ്വാനെ യുഎഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഏഷ്യാകപ്പ് മത്സരങ്ങളിലാണ് കണ്ണൂർ തലശ്ശേരി സൈദാർ പള്ളി ചുണ്ടങ്ങപോയിൽ പുതിയപുരയിൽ റിസ്വാൻ റഊഫ് യുഎഇ ടീമിനെ നയിക്കുക.

ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി യുഎഇ ദേശീയ ടീമിന്റെ നായകനാകുന്നത്.ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ റിസ്വാൻ യുഎഇയെ നയിക്കും. യോഗ്യത നേടിയാൽ ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യ, പാകി സ്താൻ ടീമുകൾക്കെതിരെ യുഎഇക്ക് മത്സരിക്കാൻ കഴിയും.റിസ്വാന് പുറമെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദും കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവും ടീമിൽ ഇടം നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയുള്ള ഏക മലയാളി താരമാണ് .കഴിഞ്ഞ വർഷം ജനുവരി എട്ടിന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയ

ത്തിൽ അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് അടിച്ചെടുത്ത റിസ്വാന്റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.2019ൽ നേപ്പാളിനെതിരെയാണ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. ഇതേ പരമ്പരയിൽ തന്നെ ട്വൻറി-20യിലും വരവറിയിച്ചു. 29 ഏകദിനങ്ങ ളിലായി 736 റൺസ് സ്വന്തമാക്കി. ഏഴ് ട്വൻറി-20യിൽ 100 റൺസാണ് സാമ്പാദ്യം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ബൗളർ കൂടിയാണ് റിസ്വാൻ.

റിസ്വാൻ തലശേരി സ്വദേശി അബ്ദുറഊഫിന്റെയും നസ്രീൻ റഊഫിന്റെയും മകനാണ്. കുടുംബ സമേതം യുഎഇയിലാണ് താമസം.ഫാത്തിമ അനസാണ് ഭാര്യ. നൂറ റഊഫ്, വഫ റഊഫ് എന്നിവർ സഹോദരിമാരാണ്.


Read Previous

ഓടുന്ന വാഹനങ്ങളില്‍ നിന്നു സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞാല്‍ പണികിട്ടും, അബുദാബിയില്‍ 162 പേര്‍ അറസ്റ്റില്‍

Read Next

കടല്‍ കടന്ന് അഭിനയം: സാറ്റർ ഡേ നൈറ്റ്’ എന്ന ചിത്രത്തിലൂടെ ദുബായിലെ പാകിസ്താനി മോഡല്‍ മലയാളസിനിമയിലെത്തുന്നു.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »