യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറായി ദളിത് ആക്ടിവിസ്റ്റും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായ അശ്വനി കെപിയെ നിയമിച്ചു; ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരി


ജനീവ: യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വംശീയതയെയും അനുബന്ധ അസഹിഷ്ണുതയെയും കുറിച്ചുള്ള സ്വതന്ത്ര വിദഗ്ധയായി ദളിത് ആക്ടിവിസ്റ്റും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായ അശ്വിനി കെ പിയെ നിയമിച്ചു. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഇന്ത്യക്കാരി എത്തുന്നത്. ജനീവ ആസ്ഥാനമായുള്ള 47 അംഗ യുഎന്‍ മനുഷ്യാവകാശ സംഘടന അശ്വിനി കെപിയുടെ നിയമനത്ത അംഗീകരിക്കുകയായി രുന്നു.

വംശീയത, വംശീയ വിവേചനം, അന്യമത വിവേചനം, അതുമായി ബന്ധപ്പെട്ട അസഹിഷ്ണുത എന്നിവയുടെ സമകാലിക രൂപങ്ങളില്‍ പ്രത്യേക റിപ്പോര്‍ട്ടറുടെ ഒഴിവ് ഉണ്ടായിരുന്നു. നിലവിലെ സാംബി യയുടെ ഇ. ടെന്‍ഡായി അച്ചിയൂമെ തന്റെ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഈ സ്ഥാനത്ത് അശ്വനി കെ പിയെ നിയമിച്ചത്.

കൗണ്‍സില്‍ പ്രസിഡന്റിലേക്കുള്ള മാന്‍ഡേറ്റ് ഹോള്‍ഡര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്ത മൂന്നംഗ പട്ടികയില്‍ അശ്വനിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. അശ്വിനിയെ കൂടാതെ , പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ജോഷ്വ കാസ്റ്റലിനോയും ബോട്‌സ്വാനയുടെ യൂണിറ്റി ഡൗവും ഉള്‍പ്പെട്ടിരുന്നു. യുഎന്‍ മനുഷ്യാവ കാശ കൗണ്‍സില്‍ പ്രസിഡന്റ് അശ്വനിയുടെ പേര് നോമിനേറ്റ് ചെയ്യുകയായിരുന്നു.

ബംഗളൂരു സെന്റ് ജോസഫ്‌സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുള്ള അശ്വിനി, സാരിയ വിമന്‍സ് അലയന്‍സ് ഫോര്‍ ഡിഗ്‌നിറ്റി ആന്‍ഡ് ഇക്വാലിറ്റി എന്ന എന്‍ ജി ഒ സംഘടനയുടെ സഹ സ്ഥാപകയാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അശ്വനി ഇതിന് മുമ്പ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ ബിസിനസ്, മനുഷ്യാവകാശ മേഖലകളില്‍ മുതിര്‍ന്ന പ്രചാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് .

അതേസമയം, ഈ പോസ്റ്റിലേക്ക് അശ്വനി അപേക്ഷിക്കുന്നതിനായി തയ്യാറാക്കിയ കത്ത് ഇങ്ങനെയായിരുന്നു, പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമുദായത്തില്‍ പെട്ട ഇന്ത്യന്‍ ദളിത് സ്ത്രീ എന്ന നിലയില്‍ വംശപര മായും തൊഴില്‍ അടിസ്ഥാനമാക്കിയുള്ള വിവേചനവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്റെ ഗവേഷണ ത്തിന്റെയും ആക്ടിവിസത്തിന്റെയും ഭാഗമാണ്, ഇക്കാര്യം എനിക്ക് പുതിയതല്ല.


Read Previous

ഷാഫിയുടെ ജീവിതം അത്യന്തം ദുരൂഹം; സ്വന്തമായി വീടില്ല… പ്രൈവറ്റ് ബസിന്റെ ഉടമ, ലക്ഷ്യമിട്ടത് രാത്രി ഒറ്റക്ക് ഇറങ്ങി നടക്കുന്ന സ്ത്രീകളെ; ലോട്ടറി വില്‍ക്കുന്ന പല സ്ത്രീകളെയും പണം കടം കൊടുത്ത് വിശ്വാസം പിടിച്ചുപറ്റുകയും സ്വാധീനിച്ചു വശത്താക്കും, പത്മയുമായി ബന്ധം സ്ഥാപിക്കുന്നത് ഇങ്ങനെ

Read Next

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ എഫ്ഐആർ

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »