‘ഭാണിക’ ന​ട​നം- ശോ​ഭ​നം- മ​നോ​ഹരം പ്രേക്ഷക ഹൃദയം കീഴടക്കി നര്‍ത്തകിയും നടിയുമായ ശോഭനയും സംഘവും.


തി​രു​വ​ന​ന്ത​പു​രം: ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യും വ​ള​ർ​ച്ച​യും ഉ​ത്ഭ​വ​വും തു​ട​ങ്ങി ശി​വ ഭ​ക്തി​ര​സ​ങ്ങ​ളു​ടെ സം​വേ​ദ​ന​വും വി​വ​രി​ച്ച് ന​ടി​യും പ്ര​ശ​സ്ത ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ‘ഭാ​ണി​ക ‘ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട്യോ​ത്സ​വം ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​ലെ മൂ​ന്നാം​ദി​ന​മാ​ണ് ശോ​ഭ​ന ന​ട​ന​ത്താ​ൽ ആ​സ്വാ​ദ്യ​ക​ര​മാ​യ​ത്.

വ​ട്ടി​യൂ​ർ​ക്കാ​വ് ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന നാ​ട്യോ​ത്സ​വം ന​ടി ശോ​ഭ​ന​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം ‘ഭാ​ണി​ക.

സൃ​ഷ്ടി​യി​ലും നി​രൂ​പ​ണ​ത്തി​ലും മൗ​ലി​കാ​വ​ലം​ബ​മാ​യി പ്ര​സി​ദ്ധി നേ​ടി​യ ഭ​ര​ത​മു​നി​യു​ടെ നാ​ട്യ​ശാ​സ്ത്ര​ത്തി​ന്‍റെ വി​വി​ധ ഭാ​വ​ങ്ങ​ൾ, ഉ​ത്ഭ​വം, ര​സ​പ്ര​ധാ​നം തു​ട​ങ്ങി​യ​വ നൃ​ത്ത​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക മു​ന്നി​ലെ​ത്തി. ഭ​ര​ത​നെ ആ​സ്പ​ദ​മാ​ക്കി ന​ന്ദി​കേ​ശ്വ​ര​ൻ ര​ചി​ച്ച അ​ഭി​ന​യ​ദ​ർ​പ്പ​ണ​ത്തി​ന്ന​നു​സ​രി​ച്ചാ​ണ്‌ ഇ​തി​ലെ അ​ഭി​ന​യ​വ​ഴി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്‌.

ശ​ബ്ദ​ങ്ങ​ളി​ലും, വ​ർ​ണ​ങ്ങ​ളി​ലു​മാ​ണ്‌ ഭ​ര​ത​നാ​ട്യ​ത്തി​ലെ അ​ഭി​ന​യ​മെ​ന്നു​മു​ള്ള ജ്ഞാ​നം ആ​സ്വാ​ദ​ക​രി​ൽ നി​റ​ച്ച നൃ​ത്താ​വി​ഷ്കാ​ര​ത്തെ കൈ​യ​ടി​ക​ളോ​ടെ സ​ദ​സ് വ​ര​വേ​റ്റു. കൈ​ലാ​സ​നാ​ഥ​ൻ ശി​വ​ന്‍റെ ഭ​ക്ത​രോ​ടു​ള്ള സ്നേ​ഹ​വും ശി​വ​ഭ​ക്തി​യു​ടെ വി​വി​ധ ത​ല​ങ്ങ​ളും ന‌ൃ​ത്ത​രൂ​പ​ത്തി​ൽ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി.

വിവിധ ഭാവങ്ങള്‍Read Previous

ഗുജറാത്ത് കലാപം; സമര്‍പ്പിച്ചത് വ്യാജ രേഖകള്‍; ടീസ്റ്റ സെതല്‍വാദും ആര്‍ബി ശ്രീകുമാറും അറസ്റ്റില്‍.

Read Next

മൂത്രമൊഴിക്കാൻ പോയതാണ്, കമഴ്ന്ന് വീണ് നെറ്റി പൊട്ടി രക്തം വാർന്നൊഴുകി… ഉണരുമോ എന്നറിയാൻ ഒന്ന് വിളിച്ച് നോക്കി, ഇല്ല ഒരനക്കവുമില്ല: ഹൃദയം തൊടും വിനോദ് കോവൂരിന്റെ വാക്കുകൾ; ചെവി നിലത്തുമുട്ടും; 46 സെന്റിമീറ്റർ നീളം; കൗതുകമായി ‘സിംബ’, ഡികെ ചേട്ടാ’- ദിനേഷ് കാർത്തികിനൊപ്പം സഞ്ജുവിന്റെ കിടിലൻ ഫോട്ടോ; വാട്‌സ്അപ്പില്‍ ഇനി ‘പിരിയഡ്‌സ് ട്രാക്കറും’; സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന പുതിയ ചാറ്റ് ബോട്ട്‌: സണ്‍‌ഡേ മിത്രം.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »