മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തു: വിവാദമായതിന് പിന്നാലെ ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്രപാല്‍ ഗൗതം രാജിവച്ചു.


ന്യൂഡല്‍ഹി: ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്രപാല്‍ ഗൗതംരാജിവച്ചു. മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് മന്ത്രി രാജിവച്ചത്. പതിനായിരം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്ന ചടങ്ങിലാണ് രാജേന്ദ്രപാല്‍ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ പുറത്തുവ ന്നതിന് പിന്നാലെ, രാജേന്ദ്രപാല്‍ ഗൗതമിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നിരുന്നു.

അരവിന്ദ് കെജരിവാളും എഎപിയും ഹിന്ദുവിരുദ്ധമാണ് എന്നാരോപി ച്ചാണ് ബിജെപി രംഗത്തെത്തിയത്. തനിക്ക് ഏത് മതത്തില്‍ വേണ മെങ്കിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കി യിട്ടുണ്ടെന്നായിരുന്നു ആദ്യം രാജേന്ദ്രപാല്‍ നിലപാട് സ്വീകരിച്ചത്.

എന്നാല്‍ എഎപി ഹിന്ദുവിരുദ്ധമാണെന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തില്‍ ഉള്‍പ്പെടെ ബിജെപി പ്രചാരണം ശക്തമാക്കിയതിന് പിന്നാലെയാണ് രാജേന്ദ്രപാല്‍ രാജിവച്ചിരിക്കുന്നത്.


Read Previous

രാഷ്ട്രീയമായി ഒറ്റപ്പെട്ടു, നിതീഷിന് മതിഭ്രമമാണെന്ന് പ്രശാന്ത് കിഷോ‍ർ

Read Next

ദേശീയ ഗെയിംസ്: കേരളം ഫുട്‌ബോളില്‍ ഫൈനലില്‍

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »