സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു: സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, നാളെ പ്രതിഷേധദിനം.


തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. അന്നേദിവസം ഡോക്ടര്‍മാര്‍ കൂട്ട അവധി യെടുക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. നാളെ പ്രതിഷേധദിനം ആചരിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരത്തിന് കാരണമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാ വശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. ജനുവരിയില്‍ നല്‍കിയ ഉറപ്പ്് എട്ടുമാസമായിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം.

സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ പതിനൊന്നാം തീയതി കൂട്ട അവധിയെടുത്ത് പ്രതിഷേധത്തിനുളള നോട്ടീസ് നല്‍കിയതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. നാളെ ഡിഎംഒ ഓഫീസുകള്‍ക്ക് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. എന്നിട്ടും തീരുമാനമുണ്ടായില്ലെങ്കില്‍ ഒരുമാസത്തിന് ശേഷം കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.


Read Previous

കാപ്പയുടെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് അപർണ ബാലമുരളി

Read Next

പോലീസിനും രക്ഷയില്ല: ലാത്തി ഒടിച്ചു, യൂണിഫോം വലിച്ചു കീറി; തിരുവന്തപുരത്ത് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം; 11 പേര്‍ക്കെതിരെ കേസ്

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »