ഖത്തര്‍ ലോകകപ്പ് ; സൗദിയില്‍ നിന്നും പ്രതിദിനം 38 സ്‌പെഷ്യല്‍ സര്‍വീസുകളുമായി ഫ്‌ലൈ അദീല്‍


റിയാദ്: നവംബറില്‍ ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്ബാളില്‍ സൗദി ടീമിന്റെ മത്സരം കാണാന്‍ പോകുന്നവര്‍ക്ക് പ്രത്യേക സര്‍വ്വീസു മായി വിമാനക്കമ്പനി. ഫ്‌ലൈ അദീല്‍ വിമാന കമ്പനിയാണ് സൗദി അറേബ്യയില്‍നിന്ന് പ്രതിദിനം 38 സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നത്.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ലൈ അദീല്‍. റിയാദ്, ജിദ്ദ, ദമ്മാം എയര്‍പോര്‍ട്ടുകളില്‍ നിന്ന് സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളി ലാണ് ഫ്‌ളൈ അദീല്‍ പ്രതിദിനം 38 സര്‍വീസുകള്‍ വീതം നടത്തുക.

മത്സരം നടക്കുന്ന ദിവസം ദോഹയില്‍ എത്തി കളി കണ്ടു അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്ന നിലയിലാണ് വിമാന സര്‍വീസുകള്‍ നടത്തുന്നത്. ജിദ്ദയില്‍നിന്ന് ആറും റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍നിന്ന് 16 വീതവും സര്‍വീസുകളാണ് ദോഹയിലേക്ക് ഫ്‌ലൈ അദീല്‍ നടത്തുക. ഈ സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.


Read Previous

ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗദിയിലേക്ക് സൗജന്യ പ്രവേശനം.

Read Next

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ട; വി.ഡി സതീശന്‍

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »