ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗദിയിലേക്ക് സൗജന്യ പ്രവേശനം.


റിയാദ്: ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ഫാന്‍ ടിക്കറ്റായ ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗദിയിലേക്ക് സൗജന്യ പ്രവേശനം. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച അംഗീകാരം നല്‍കിയത്.

ഹയാ കാര്‍ഡുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇ വിസാ ചെലവ് സൗദി സര്‍ക്കാര്‍ വഹിക്കും. ഫിഫ വേള്‍ഡ് കപ്പ് 2022 ലെ ഏത് മത്സരം കാണുന്നയാള്‍ക്കും വ്യക്തിഗത രേഖയായി ഹയ്യ ഫാന്‍ കാര്‍ഡ് ഇഷ്യു ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ലോകക്കപ്പ് കണാനെത്തുന്ന ഓരോ വ്യക്തിക്കും ആവശ്യമെങ്കില്‍ സൗദിയിലേക്ക് ഫ്രീ വിസിറ്റ് സാധ്യമാകും.

അതേസമയം, ഖത്തറില്‍ രണ്ടാമത്തെ ഹയാ കാര്‍ഡ് സര്‍വീസ് സെന്ററിന് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) തുടക്കമായി. ഡിഇസിസി സന്ദര്‍ശനത്തിലൂടെ ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് സംബന്ധിച്ച എല്ലാവിധ സംശയങ്ങളും അകറ്റാം.

ആരാധകര്‍ക്ക് ഡിജിറ്റല്‍ ഹയാ കാര്‍ഡ് മതി. എന്നാല്‍ ആവശ്യ മുള്ളവര്‍ക്ക് പ്രിന്റ് ചെയ്ത കാര്‍ഡും ഇവിടെ നിന്ന് ലഭിക്കും. ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയുമാണ് സെന്ററിന്റെ പ്രവര്‍ത്തനം. ഡിസംബര്‍ 23 വരെ കേന്ദ്രം പ്രവര്‍ത്തിക്കും. ഹയാ കാര്‍ഡിന്റെ ആദ്യത്തെ സെന്റര്‍ ഈ മാസം ആദ്യമാണ് അലി ബിന്‍ ഹമദ് അല്‍ അത്തിയ്യ അറീനയില്‍ തുറന്നത്.


Read Previous

‘മേഘ കയാക് ഫെസ്റ്റിവൽ 2022’ന് നാളെ മേഘാലയയിൽ തുടക്കം

Read Next

ഖത്തര്‍ ലോകകപ്പ് ; സൗദിയില്‍ നിന്നും പ്രതിദിനം 38 സ്‌പെഷ്യല്‍ സര്‍വീസുകളുമായി ഫ്‌ലൈ അദീല്‍

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »