ദുബായ്: ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ ആണ് ദുബായിൽ വെച്ച് മരിച്ചത്. 24 വയസ്സായിരുന്നു. ദുബായ് ദെയ്റയിലെ മത്സ്യവിപണിയിൽ ആണ് ഹിലാൽ ജോലി ചെയ്തിരുന്നത്.ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.

വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മകനാണ് ഹിലാൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കു ന്നത് . ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയാണ് ആവശ്യമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പറുകൾ ശരിയായാൽ ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.