യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇന്ത്യ ഞങ്ങൾക്കൊപ്പം നിൽക്കണം: ‘ബാലൻസിംഗ് ആക്ട്’ വേണ്ടെന്ന് സെലൻസ്കി മോദിയോട്


റഷ്യയുമായുള്ള യുദ്ധത്തിൽ  യുക്രെയ്നൊപ്പം നിൽക്കണമെന്ന് ഇന്ത്യയോട് ആവശ്യ പ്പെട്ട് പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി. റഷ്യ- യുക്രെയ്ൻ പ്രതിസന്ധി യിൽ ബാലൻസിംഗ് ആയിട്ടുള്ള നിലപാട് സ്വീകരിക്കരുതെന്നും സെലൻസ്കി ആവശ്യപ്പെട്ടു. കീവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം ഇന്ത്യയിലേക്ക് സന്ദർശനം നടത്തുമെന്നും സെലൻസ്കി അറിയിച്ചു.

കിഴക്കൻ യുക്രെയ്‌നിൽ മോസ്‌കോയുടെ സൈന്യം മുന്നേറുകയും റഷ്യയിലെ കുർസ്ക് മേഖലയിൽ കൈവ് നുഴഞ്ഞുകയറ്റം ആരംഭിക്കുകയും ചെയ്ത സമയത്താണ് പ്രധാന മന്ത്രി മോദിയും വോളോഡിമർ സെലെൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച. ആദ്യ മായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാ കും. മാത്രമല്ല ലോകത്തിനും സമാധാനം സ്ഥാപിക്കുന്നതിൽ വലിയ പങ്ക് ഇന്ത്യയ്ക്ക് സാധിക്കുമെന്നും സെലൻസ്കി പറഞ്ഞു. നരേന്ദ്ര മോദിയോട് എന്നും നന്ദിയുള്ളവനായി രിക്കും താനെന്നും രാജ്യത്തേയും അവിടുത്തെ ജനങ്ങളേയും കുറിച്ചാണ് തങ്ങൾ ഇരുവരും സംസാരിച്ചതെന്നും സെലൻസ്കി പറഞ്ഞു.

ഇന്ത്യയും ഉക്രെയ്‌നും നേരത്തെ ഒപ്പുവച്ച നാല് കരാറുകളെക്കുറിച്ച് സംസാരിച്ച സെലെ ൻസ്‌കി, പരസ്പര പ്രയോജനത്തിനായി കീവ് അതിൻ്റെ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ തയ്യാറാണെന്ന് പറഞ്ഞു. അതേസമയം യുക്രെനിൽ സമാധാനം പുനഃ സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെ ന്ന് സെലൻസ്കിയോട് നരേന്ദ്രമോദി പറഞ്ഞിരുന്നു.

ഇന്ത്യ ഒരിക്കലും നിക്ഷ്പക്ഷ നിലപാട് എടുത്തിരുന്നില്ല എന്നും ഇന്ത്യ എന്നും നില കൊണ്ടത് സമാധാനത്തിന്റെ പക്ഷത്തായിരുന്നു എന്നും പ്രധാനമന്ത്രി സെലൻ സ്കിയോട് പറഞ്ഞിരുന്നു. യുദ്ധവും ആക്രമവും അല്ല പരിഹാരമാർഗമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം നില നിറുത്താൻ ക്രിയാത്മകമായ ചർച്ചയാണ് ആവശ്യമെന്നും സൂചിപ്പിച്ച് ഇന്ത്യയുടെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.


Read Previous

കഴുകന്‍മാരുടെ’ പേരുകള്‍ പുറത്തേക്ക്… ആദ്യം വളയിൽ തൊട്ടു, കഴുത്തിലേക്ക് കൈ നീണ്ടു’ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര

Read Next

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ടുകൾ റദ്ദാക്കി; ഹസീനയുടെ ഭരണ കാലഘട്ടത്തിലെ എല്ലാ പാർലമെൻ്റ് അംഗങ്ങൾക്കും നയതന്ത്ര പാസ്‌പോർട്ടുകൾ റദ്ദാക്കി ആഭ്യന്തര വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »