കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന അന്താരാഷ്‌ട്ര ‘കണ്ണികളെ’ പഞ്ചാബിലെത്തി പൂട്ടി കേരളാ പൊലീസ്


കോഴിക്കോട് : ഇന്ത്യയിലേക്ക് ലഹരി എത്തിക്കുന്ന അന്താരാഷ്‌ട്ര സംഘത്തിലെ രണ്ട് പേരെക്കൂടി പിടികൂടി കേരളാ പൊലീസ്. ടാൻസാനിയൻ സ്വദേശികളായ ഡേവിഡ് എൻ്റെമി, അറ്റ്ക ഹരുണ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പഞ്ചാബിൽ നിന്നും പിടികൂടിയത്.

നേരത്തെ കാരന്തൂരിൽ നിന്നും എംഡിഎംഎയുമായി പിടികൂടിയ ഇബ്രാഹിം, അഭിനവ് എന്നിവരെ ചോദ്യം ചെയ്‌തപ്പോൾ മൈസൂരിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ ലഭിക്കുന്നതെന്ന വിവരം പൊലീ സിന് ലഭിച്ചിരുന്നു. തുടർന്ന് മൈസൂരിൽ എത്തി മയക്കുമരുന്ന് വിതരണക്കാരനായ അജ്‌മൽ എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ടാൻസാനിയ സ്വദേശികളായ ഇരുവരി ലേക്കും അന്വേഷണം എത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം ഒരു കോടി രൂപയോളം പിടിയിലായ ഡേവിഡ് എൻ്റെമിയുടെ അക്കൗണ്ടിൽനിന്നും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ അറ്റ്ക്ക ഹരുണയുടെ അക്കൗണ്ടിൽ 30 ലക്ഷം രൂപയോളം എത്തിയിട്ടുമുണ്ട്. ഇതിനെക്കുറിച്ചുള്ള അന്വേഷണവും ഊർജിതമായി നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്‌ചയായി കുന്ദമംഗലം പൊലീസ് ഇൻസ്‌പെക്‌ടർ എസ് കിരണിൻ്റെ നേതൃത്വത്തിൽ ഡൽഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് നോയിഡയിലെ വിദ്യാർഥികളായ രണ്ടുപേരിലേക്കും അന്വേഷണം നീങ്ങിയതെന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ പവിത്രൻ പറഞ്ഞു. പഞ്ചാബ് പൊലീ സിൻ്റെ സഹായത്തോടെയാണ് പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടി കോഴിക്കോട് എത്തിക്കാൻ സാധിച്ചതെന്ന് അധികൃതർ പറഞ്ഞു. നോയിഡയിൽ എംഡിഎംഎ നിർമിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരവും അന്വേഷണ സംഘം പങ്കുവച്ചു. ഈ കേന്ദ്രങ്ങളിൽ നിന്നും കേരളത്തി ലേക്ക് എംഡിഎംഎ എത്തുന്നുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒരുമാസം മുമ്പ് എംഡിഎംഎയുമായി കുന്ദമംഗലം പൊലീസ് രണ്ടുപേരെ കാരന്തൂരിൽ വച്ച് അറസ്റ്റ് ചെയ്‌തിരുന്നു. കുന്ദമംഗലം പൊലീസിൻ്റെ കൃത്യമായ ഇടപെടലാണ് അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘത്തിലേക്ക് അന്വേഷണം നീങ്ങിയത്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം കോഴിക്കോട് സിറ്റി പൊലീസിൻ്റെ കീഴിൽ ഡാൻസാഫും പൊലീ സും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി ലഹരി വിതരണ ശ്യംഗലയിൽ ഉൾപ്പെട്ടവരെയാണ് പിടികൂടിയത്. വരും ദിവസങ്ങളിലും ലഹരിക്കെതിരെ ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകു മെന്ന് ഡെപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി. കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് കിരൺ പ്രിൻ സിപ്പൽ എസ്‌ഐ എം നിധിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു മുക്കം, കെ അജീ ഷ്, എം വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Read Previous

ആരുടെയും മതം നോക്കരുത്, എല്ലാവരെയും ബഹുമാനിക്കണം’; ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ ശക്തമായ നിലപാടുമായി ഇന്ത്യ

Read Next

ഹമാസിന് പിന്തുണ, അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു’; ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി അമേരിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »