മക്ക ജിദ്ദ ഹൈവേ അടച്ചു; മശമനമില്ലാതെ; തോരാതെ മഴ, 2564 തൊഴിലാളികളെയും 960 യന്ത്രങ്ങളും സജ്ജമാക്കി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.


ജിദ്ദ: രാവിലെ മുതല്‍ തുടരുന്ന കനത്ത മഴ കാരണം മക്ക ജിദ്ദ അതിവേഗ പാത അടച്ചു. പാതയുടെ പല ഭാഗത്തും വെളളക്കെട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ കരുതല്‍ നടപടിയെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു.

ഹറമൈന്‍ ഹൈവേയും നിരവധി ടണലുകളും നേരത്തെ തന്നെ അടച്ചിരുന്നു. മഴതുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.വെള്ളം ഒഴിഞ്ഞു പോകാത്തത് കാരണം ഫലസ്തീന്‍ ടണലില്‍ വെള്ളം നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്.

അതിനിടെ കനത്ത മഴ തുടരുന്ന ജിദ്ദയില്‍ വെള്ളക്കെട്ട് നീക്കാന്‍ സര്‍വ സജ്ജീകരണങ്ങളുമായി ജിദ്ദ നഗരസഭ. 60 മില്ലിമീറ്റര്‍ കവിഞ്ഞ് കനത്ത മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. മഴ കുറയുന്നതിനനുസരിച്ച് എല്ലാ ഭാഗങ്ങളിലും രംഗത്തിറങ്ങാന്‍ ഫീല്‍ഡ് വിംഗിനോട് നഗരസഭ ആവശ്യപ്പെട്ടു. ഇതിന്നായി 2564 തൊഴിലാളികളെയും 960 യന്ത്രങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
16 ബലദിയകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.


Read Previous

സര്‍ക്കാര്‍ നോട്ട് നിരോധിച്ചത് ഇല്ലാത്ത അധികാരം ഉപയോഗിച്ച്; കേന്ദ്രത്തിന് കോടതി കര്‍ശന നിര്‍ദേശം നല്‍കണമെന്ന് പി.ചിദംബരം

Read Next

ഫിഫ ലോകകപ്പ് ഗ്രപ്പ് ജിയില്‍ കാമറൂണിനെതിരെ, സ്വിറ്റ്‌സര്‍ലന്‍ഡിന് ജയത്തോടെ തുടക്കം

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »