ഷോർട്ഫിലിം ഡോക്യൂമെന്ററി ഫെസ്റ്റിവൽ എൻട്രി ക്ഷണിക്കുന്നു.


കാസർക്കോട് മുതൽ പാലക്കാട് വരെയുള്ള ചലച്ചിത്ര സംവിധായ കരുടെ കൂട്ടായ്മയായ ‘മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്’ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം& ഡോക്യുമെന്ററി,മ്യൂസിക്കൽ വീഡിയോ ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു.

ഷോട് ഫിലിം 30 മിനിറ്റും ഡോക്യൂമെന്ററിക്ക് 45 മിനിറ്റും ആൽബ ത്തിന് 8 മിനുട്ടുമാണ് സമയം. മികച്ച ഷോട്ഫിലിമിന് 25000 രൂപയും മികച്ച ഡോക്യൂമെന്ററിക്ക് 15000 രൂപയും മികച്ച പ്രവാസി ഷോട്ഫിലിമിനും മികച്ച രണ്ടാമത്തെ ഫിലിമിനും മികച്ച രണ്ടാമത്തെ ഡോക്യൂമെന്റ റിക്കും മികച്ച ആൽബത്തിനും മികച്ച നടൻ മികച്ച നടി മികച്ച സംവിധായകൻ എന്നിവക്ക് 10’000രൂപയും പ്രശസ്തി പത്രവും, മികച്ച കഥാകൃത്ത്, മികച്ച ക്യാമറാമാൻ, മികച്ച എഡിറ്റർ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായിക,ഗായകൻ എന്നിവർക്ക് പ്രശസ്തിപത്രവും പുരസ്കാരവും നൽകും.

മലയാളസിനിമയിലെ പ്രശസ്ത സംവിധായകരായ എം പദ്മകുമാർ, സുന്ദർദാസ്, സലിം അഹമ്മദ്‌ എന്നിവർ ഷോട് ഫിലിമിനും മധുപാൽ, എം മോഹൻ, ബാബു കമ്പ്രത്ത് എന്നിവർ ഡോക്യൂമെന്റരിക്കും പണ്ഡിറ്റ്‌ രമേശ് നാരായണൻ, പാലക്കാട്‌ ശ്രീരാം, സച്ചിൻ ബാലു എന്നിവർ ആൽബത്തിനും ജൂറികളായി അണിനിരക്കുന്നു.

ചലചിത്ര സംവിധായകൻ ബിപിൻ പ്രഭാകരാണ് ഫെസ്റ്റിവൽ ഡയറക്ടർ ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ പങ്കെടുക്കുന്ന ഫെസ്റ്റിവൽ ചടങ്ങിൽ പ്രദർശനവും സമ്മാന വിതരണവും നടക്കും ഫെസ്റ്റിവലിൽ പങ്കെടുക്കുവാനുള്ള എൻട്രി അയക്കാനുള്ള അവസാന തീയതി2022 ഒൿടോബർ 20 ആണ്.2017 ജനുവരി ഒന്നിന് ശേഷം നിർമ്മിച്ചിട്ടുള്ള സൃഷ്ടികൾ അയക്കാം.. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും 989507971,9847277818എന്നീ നമ്പറുകളിൽ ബന്ധപെടുക


Read Previous

വടക്കാഞ്ചേരി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Read Next

വിക്രം വേദ 50 കോടി കടന്നു

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »