മൂകാംബികാ സ്തുതി” കവിത: സുഗുണാ രാജൻ പയ്യന്നൂർ…


ആദിപരാശക്തിയന്നപൂർണ്ണേശ്വരി
ആനന്ദദായിനീ മോക്ഷപ്രദേ
ആദരാൽ കുമ്പിട്ടു തൊഴുതുവണങ്ങിടാം
ആദിരൂപേ ദേവീ ജഗദംബികേ !

കലിയുഗരക്ഷകേ ജഗദീശ്വരീ
കാരണശക്തിയും നീയേ ദേവീ
കുങ്കുമവർണ്ണേ മൂകാംബികേ
കമലവിലോചനേയഭയാംബികേ !

നീചവിചാരങ്ങളെല്ലാമകറ്റിയെൻ
നിനവിൽ നിറച്ചിടേണേ സ്നേഹദ്വിതി
നന്മയ്ക്കുമുണ്മയ്ക്കും ദേവീ മഹാമായേ
സ്കന്ദമാതേ ദേവീ ലോകമാതേ !

രുദ്രരൂപേ ദേവിയനുഗ്രഹമരുളുക
രാഗവിലോലയാം രതിരൂപിണീ
രാഗിണീ രഞ്ജിനീ സുരസുന്ദരീ ദേവീ
രാജീവലോചനേ ശാരദാമ്പേ !

സകലവേദപ്പൊരുളായൊരു ഭഗവതി
സൽക്കലാദേവിയും നീയല്ലയോ
സൗപർണ്ണികാതീരവാസിനി ദേവീ നീ
സർവ്വലോകത്തിനും രക്ഷകയും !

ശ്രീസുതനെന്നപോലെ നീയെനിക്കേകുമോ
ശ്രീ സ്വർണ്ണനാരായദിവ്യമന്ത്രം
ശ്രീദേവി പകർന്നേകൂ വിദ്യതന്നതിമധുരം
ശ്രീമഹാസരസ്വതീ പരമേശ്വരീ !


Read Previous

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

Read Next

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കത്തെ വിമർശിച്ച് പ്രതിപക്ഷം

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »