അരങ്ങിൽ വിസ്മയമുണർത്തി “നടചരിതം’ റീഡേഴ്‌സ് ഡ്രാമ.


തിരുവനന്തപുരം: നാട് തിരിച്ചറിയാതെ പോകുന്ന നടന്‍റെ ആത്മസംഘർ ഷങ്ങളും വിഹ്വലതകളും പങ്കുവച്ച് “നടചരിതം’ . വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന നാടകോത്സവത്തിന്‍റെ ഭാഗമായാണ് “നടചരിതം’ റീഡേഴ്‌സ് ഡ്രാമ അരങ്ങേറിയത്.

നടീനടന്മാർ പ്രേക്ഷകക്ക് മുന്നിൽ എത്തുകയും ചലന സ്വാതന്ത്ര്യം ഉപേക്ഷിച്ചു കഥാപാത്രങ്ങളായി തന്നെ നാടകം ഇരുന്നഭിനയിച്ചു വായിക്കുകയും ചെയ്യുന്ന ആശയമാണ് “റീഡേഴ്‌സ് ഡ്രാമ ‘ എന്ന നവീന അവതരണത്തിനു ഉപയോഗിച്ചിരിക്കുന്നത്.

കൊവിഡ് മഹാമാരി കാലത്ത് നാടകത്തിനു അതിജീവനം സാധ്യമാ ണെന്ന സന്ദേശം നൽകാനായി രൂപപ്പെടുത്തിയതായിരുന്നു ഈ ആശ യം. ഈ അവതരണ സംവിധാനത്തിലാണ് “നടചരിതം’ നാടകം അരങ്ങേറിയത്.

രണ്ടു തവണ ഏറ്റവും നല്ല നടനുള്ള സംസ്ഥാന ‌ പുരസ്കാര ജേതാവുമായ സുധാകരൻ ശിവാർത്ഥിയുടെ ഹൃദയസ്പർശിയായ ജീവിത രേഖയുടെ ശക്തമായ രചനയാണ് “നടചരിതം’. നല്ല നടനുള്ള നാന്‍റെ ഔദ്യോഗിക ബഹുമതി തേടി എത്തുമ്പോഴാണ് വിശ്വമൂർത്തി എന്ന പ്രതിഭയെ കുടുംബവും നാടും അഭിമാനത്തോടെ തിരിച്ചറിയുന്നതാണ് ഇതിവൃത്തം.

സുധാകരൻ ശിവാർത്ഥിയാണ് രചനയും സംവിധാനവും . അവതരണ ആശയം പ്രകാശ് പ്രഭാകറും അവതരണ ആവിഷ്കാരം സന്തോഷ്‌ രാജശേഖരനും നിർവഹിച്ചു.

.


Read Previous

പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്ന് “അലസ സു​ന്ദ​രി യ​ക്ഷി’

Read Next

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »