ഇങ്ങനെയും ആചാരമോ? ഇതെന്ത് ആചാരം, നവദമ്പതികൾക്ക് ആദ്യ മൂന്ന് ദിവസത്തേക്ക് ടോയ്‌ലെറ്റിൽ പോകാൻ അനുമതി ഇല്ല, പ്രത്യേക കാവല്‍, ഈ വെല്ലുവിളി മറികടക്കുന്ന ദമ്പതികൾക്ക് മാത്രമേ ദീർഘകാല ദാമ്പത്യം സാധ്യമാകൂമെന്ന് വിശ്വാസം.


ഇതും ആചാരം, വിശ്വാസം എല്ലാ ബന്ധങ്ങളെയും നിലനിര്‍ത്തുന്നു എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും പല ബാധങ്ങളുടെയും ചട്ടകൂട് മതം ജാതി ഗോത്രം എന്നിവയാല്‍ ചുറ്റപെട്ടു കിടക്കുന്നു എന്നുള്ളത് വസ്തുതയാണ്, വിവാഹവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും വിചിത്ര മായ പല ആചാരങ്ങളും ഉണ്ട്. എന്നാൽ ഇന്തോനേഷ്യയിലേത് അൽപം കടന്ന കൈ ആയിപ്പോയെന്ന് പറയേണ്ടി വരും. എന്താണന്നല്ലേ? നവദമ്പതി കൾക്ക് ആദ്യ മൂന്ന് ദിവസത്തേക്ക് ടോയ്‌ലെറ്റിൽ പോകാൻ അനുമതി നൽകില്ലത്രേ. ടിഡോംഗ് ഗോത്ര വിഭാഗത്തിന്റേയതാണ് ഈ വിചിത്ര ആചാരം.

ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും മധ്യേ ബോർണിയോയുടെ വടക്ക് കിഴക്കൻ പ്രദേശത്ത് താമസിക്കുന്ന ഗോത്രവിഭാഗമാണ് ടിഡോംഗ്. ഇവരുടെ ആചാര പ്രകാരം വധൂവരൻമാർക്ക് മൂന്ന് ദിവസത്തേക്ക് ശുചിമുറി ഉപയോഗിക്കരുത്.ആചാരം തെറ്റിച്ചാൽ ദാമ്പത്യ ബന്ധം തകരാനോ പങ്കാളിയുടെ മരണത്തിനോ കുഞ്ഞുങ്ങൾ ജനിക്കാതി രിക്കാനോ കാരണമാകുമത്രേ.

അതുകൊണ്ട് വിവാഹം കഴിഞ്ഞ പിന്നാലെ ദമ്പതിമരെ പ്രത്യേക മുറിയിലാണ് താമസിപ്പിക്കുക.ഇവരെ നിരീക്ഷിക്കാൻ ശക്തമായ കാവൽ തന്നെ ബന്ധുക്കൾ ഏർപ്പെടുത്തും. മുതിർന്നവരുടെ നിരീക്ഷണത്തിലായിരിക്കും ഇവരുടെ ഭക്ഷണവും വെള്ളം കുടിയുമെല്ലാം.

ഈ കാലയളവിൽ ദമ്പതികൾക്ക് വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ കുടുംബക്കാർ നൽകുകയുള്ളൂ. മൂന്ന് ദിവസം കഴിഞ്ഞാൽ ദമ്പതിമാരെ കുളിപ്പിക്കും. ഇതിന് ശേഷം അവർക്ക് ശുചിമുറി ഉപയോഗിക്കാം.ഈ വെല്ലുവിളി മറികടക്കുന്ന ദമ്പതികൾക്ക് മാത്രമേ ദീർഘകാല ദാമ്പത്യം സാധ്യമാകൂ എന്നും പരാജയപ്പെടുന്നവർക്ക് ദാമ്പത്യത്തിൽ ദൗർഭാഗ്യമുണ്ടാകുമെന്നും ഇവർ വിശ്വസിക്കുന്നു.


Read Previous

‘അന്ന് ഉറങ്ങിപ്പോയതല്ല; എന്തെങ്കിലും അപകടമുണ്ടായെങ്കിൽ നിങ്ങൾ തിരിച്ചു പറയും’

Read Next

കേരളത്തിന്റെ ലോട്ടറി നിയമ ഭേഭഗതി; നാഗാലാൻഡ് സുപ്രിം കോടതിയെ സമീപിച്ചു

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »