കേരളം നടുങ്ങിയ നരബലി കൊലപാതകം: 10 ലക്ഷം മോഹിച്ചെത്തിയ പദ്മയെ 20 കഷ്ണങ്ങളാക്കി, ആഴത്തിൽ കുഴിച്ചിട്ട് മഞ്ഞൾ നട്ടു. പദ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.


കേരളം നടുങ്ങിയ നരബലി കൊലപാതകങ്ങൾ സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികളായ ഭഗവൽ സിംഗ്- ലൈല ദമ്പതികളുടെ വീട്ടുവളപ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ പദ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയടക്കമുള്ള ഭാഗങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. മൃതദേഹം ഇരുപത് കഷണങ്ങളാക്കിയശേഷം വളരെ ആഴത്തിലാണ് കുഴിച്ചുമൂടിയത്. മൃതദേഹാവശിഷ്ടങ്ങളുടെ മേൽ ഉപ്പ് വിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടശേഷം അതിനുമുകളിലായി മഞ്ഞൾ നടുകയും ചെയ്തിരുന്നു.

പ്രതികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. പത്മയുടെ മൃതദേഹം കണ്ടെത്തിയ കാടുമൂടിക്കിടക്കുന്ന പറമ്പിൻ്റെ മറ്റൊരു മൂലയിൽ തന്നെയാണ് റോസ്‌ലിൻ്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്.അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് റോസ്‌ലിയേയും പദ്മയേയും സമ്പതികളും ഷിഹാബും കൂടി നരബലിക്ക് വധേയരാക്കിയത്. ഇരുവരേയും നരബലിയ്ക്കായി കൊലപ്പെടുത്തയത് ക്രൂരമായ രീതിയിലായിരുന്നു. കൊലപാതകങ്ങൾ രണ്ടും നടത്തിയത് ഭഗവൽ സിംഗിൻ്റെ ഭാര്യ ലെെലയായിരുന്നു. എന്നാൽ കൊലപാതകങ്ങളിൽ മുന്നു പേർക്കും ഒരേപോലെ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.


Read Previous

ദേശീയ ഗെയിംസിൽ വനിതാ സോഫ്റ്റ് ബോളില്‍ കേരളത്തിന് വെള്ളി

Read Next

കശ്മീരി വിഘടനവാദി നേതാവ് അല്‍ത്താഫ് അഹമ്മദ് ഷാ അന്തരിച്ചു

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »