‘പാല്‍തു ജാന്‍വര്‍’ ഒടിടിയിലേയ്ക്ക്; 14 മുതല്‍ ഡിസ്നി + ഹോട്ട്സ്റ്റാറില്‍


ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ‘പാൽതു ജാൻവർ’ എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തീയേറ്ററുകളിൽ ഹിറ്റായ ചിത്രം ഒക്ടോബർ 14 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആന്‍റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അമൽ നീരദ്, മിഥുൻ മാനുവൽ തോമസ് എന്നിവരുടെ അസോസിയേറ്റായിരുന്നു സംഗീത് പി. രാജൻ.


Read Previous

പരാതിക്കാരിക്കെതിരെ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഭാര്യയുടെ പരാതി

Read Next

കര്‍ണാടക ഹിബാജ് നിരോധനം; സുപ്രീംകോടതി വിധി നാളെ

Translate »