കുവൈറ്റില്‍ ഇന്ത്യന്‍ ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിന് ഭാഗികമായി നിരോധനമേര്‍പ്പെടുത്തി


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ത്യന്‍ ചെമ്മീന്‍ ഇറക്കുമതി ചെയ്യു ന്നതിന് ഭാഗികമായി നിരോധനമേര്‍പ്പെടുത്തി. ഇന്ത്യന്‍ ചെമ്മീന്‍ 2017 മുതല്‍ കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരു ന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ വിഭാഗം അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച ചെമ്മീനൊഴിച്ച് ബാക്കിയുള്ള ഉത്പന്നങ്ങള്‍ക്കാണ് നിരോധനം. ഭക്ഷ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീന്‍ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറിലെ മാര്‍ക്കറ്റുകളില്‍ നിന്ന് ഇന്ത്യന്‍ ചെമ്മീന്‍ പിന്‍വ ലിച്ച പാശ്ചാത്തലത്തിലാണ് വിശദീകരണവുമായി കുവൈറ്റിലെ അധികൃതരും രംഗത്ത് എത്തിയിരിക്കുന്നത്.


Read Previous

ഒമാന്‍ സയന്‍സ് ഫെസ്റ്റിവെലിന്റെ മൂന്നാംപതിപ്പിന് തുടക്കമായി; ശാസ്ത്ര മേഖലയിലെ ആഗോള ട്രന്‍ഡുകള്‍ അറിയാന്‍ അവസരം.

Read Next

അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »