
ആലപ്പുഴ ജില്ലയുടെ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപ വർമ്മ തമ്പാനെ മാറ്റി. മരിയാപുരം ശ്രീകുമാറിന് പകരം ചുമതല നല്‍കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി അറിയിച്ചു.
ചെന്നിത്തലയെ വിമര്‍ശിച്ചതിന് പ്രതാപ വര്‍മ്മ തമ്പാനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്‍എസ്എസിന്റെ കെയറോഫിലാണ് ചെന്നിത്തലയ്ക്ക് സ്ഥാനമാനങ്ങള്‍ കിട്ടുന്നതെന്നായിരുന്നു പ്രതാപ് വര്‍മ്മ തമ്പാന്റെ ആക്ഷേപം.
തമ്പാൻ ജില്ലയിൽ വിളിച്ച ആദ്യ യോഗത്തിൽ തന്നെ വലിയ തർക്കങ്ങളുണ്ടായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു പ്രസാദും ആവശ്യപ്പെട്ടിരുന്നു
മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.