സോണിയ ഗാന്ധിയ്ക്ക് ഷൂ ലേസ് കെട്ടി നൽകി രാഹുൽ: ചിത്രം വൈറൽ


രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുക യാണ്. രാഹുലിനൊപ്പം സോണിയ ഗാന്ധിയും ഇന്ന് കർണ്ണാടകയിലെ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിരുന്നു. ഇപ്പോഴിതാ ഇവിടെ നിന്നുള്ള രാഹുൽ ഗാന്ധിയുടേയും അമ്മ സോണിയ ഗാന്ധിയുടേയും ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നിന്നുള്ളതാണ് ചിത്രം.

സോണിയ ഗാന്ധിയുടെ ഷൂ ലേസ് കെട്ടി നൽകുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമാണ് വൈറലായത്. രാഹുൽ ഗാന്ധി ശ്രദ്ധാപൂർവ്വം സോണിയ ഗാന്ധിയുടെ ഷൂലേസ് കെട്ടുന്നത് ചിത്രത്തിൽ കാണാം. വൈദ്യപരിശോധനയ്ക്കായി വിദേശത്തായിരുന്ന സോണിയ ഗാന്ധി തിങ്കളാഴ്ചയാണ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കർണ്ണാടകയിലെത്തുന്നത്.

കൂർഗിലെ മടിക്കേരിയിലുള്ള റിസോർട്ടിലായിരുന്നു സോണിയയുടെ താമസം. മൈസൂരിലെ പ്രചാരണം പൂർത്തിയാക്കിയ രാഹുൽ ഗാന്ധി, കൂർഗിലെത്തിയിരുന്നു. രാഹുലിനൊപ്പമുള്ള കോൺഗ്രസ് നേതാക്കൾ കബനി വനമേഖലയായ കടേഗഡ്ഡെ സന്ദര്‍ശിച്ചിരുന്നു.


Read Previous

ദസറയില്‍ രാവണന് പകരം ഇഡി-സിബിഐ കോലം കത്തിച്ചു; വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ്

Read Next

ഓസ്‌കറിൽ മത്സരിക്കാൻ ‘ആര്‍ആര്‍ആര്‍’

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »