പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്, ചമയ പ്രദര്‍ശനം ഇന്നും നാളെയും; ഇക്കുറിയും സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല.


പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവ മ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. വെടിക്കെ ട്ടിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി വൈകുന്നേരം 4 മണിമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകു മെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 

ഇക്കുറി തിരുവമ്പാടിയും പാറമേക്കാവും രണ്ട് ദിവസങ്ങളിലായി ചമയ പ്രദര്‍ശനം നടത്തുന്നുണ്ട്. പൂരത്തലേന്നാണ് സാധാരണ ചമയ പ്രദര്‍ശനം നടത്തി വരാറുള്ളത്. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയു മായാണ് ചമയ പ്രദര്‍ശനം നടത്തുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം രാവിലെ തുടങ്ങി. പൂരത്തില്‍ ആനക ളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനു ണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ രാജനും പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപിയും ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ നാളെ പ്രദര്‍ശനം കാണാന്‍ എത്തും.

പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജാതിമതഭേദമന്യേ ജനങ്ങള്‍ ഒരുമിക്കുന്ന തൃശൂര്‍ പൂരത്തിനായി തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ തമ്മില്‍ സൗ ഹൃദ മത്സരമാണ് നടക്കാറുള്ളത്. പത്ത് ലക്ഷത്തോളം രൂപ ചെലവഴി ച്ചാണ് സ്വരാജ് റൗണ്ടില്‍ പൂരം പന്തല്‍ ഒരുക്കുന്നത്.

സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല.

സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ ഇക്കുറിയും അനുമതി യില്ല. അനുമതി നല്‍കാനാകില്ലെന്ന് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണ വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരി ക്കണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശമെന്നും ഡോ.പി കെ റാണ പറഞ്ഞു.

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരു വമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. വെടിക്കെ ട്ടിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി വൈകുന്നേരം 4 മണിമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കുറി തിരുവമ്പാടിയും പാറമേക്കാവും രണ്ട് ദിവസങ്ങളിലായി ചമയ പ്രദര്‍ശനം നടത്തുന്നുണ്ട്. പൂരത്തലേന്നാണ് സാധാരണ ചമയ പ്രദര്‍ശനം നടത്തി വരാറുള്ളത്. തിരക്ക് കണക്കിലെടുത്ത് ഇക്കുറി ഇന്നും നാളെയു മായാണ് ചമയ പ്രദര്‍ശനം നടത്തുന്നത്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം രാവിലെ തുടങ്ങി. പൂരത്തില്‍ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനു ണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം റവന്യൂ മന്ത്രി കെ രാജനും പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപിയും ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ നാളെ പ്രദര്‍ശനം കാണാന്‍ എത്തും.

പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകള്‍ക്കും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജാതിമതഭേദമന്യേ ജനങ്ങള്‍ ഒരുമിക്കുന്ന തൃശൂര്‍ പൂരത്തിനായി തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദ മത്സരമാണ് നടക്കാറുള്ളത്. പത്ത് ലക്ഷത്തോളം രൂപ ചെല വഴിച്ചാണ് സ്വരാജ് റൗണ്ടില്‍ പൂരം പന്തല്‍ ഒരുക്കുന്നത്.


Read Previous

തൃക്കാക്കരയില്‍ ലൗജിഹാദും നര്‍ക്കോര്‍ട്ടിക് ജിഹാദും മുഖ്യവിഷയമായി ചര്‍ച്ച ചെയ്യപെടും: കെ.സുരേന്ദ്രന്‍.

Read Next

‘യൗവനം മങ്ങിപ്പോകും; പ്രണയങ്ങള്‍ പെയ്തു തോരും, സൗഹൃദങ്ങളുടെ ഇലകള്‍ പൊഴിയും; എന്നാല്‍ അമ്മമാരുടെ പ്രതീക്ഷകള്‍ അതിനെയെല്ലാം അതിജീവിക്കുന്നു. മാതൃദിനം 2022: ദൈവത്തിനു പകരം സൃഷ്ടിക്കപ്പെട്ട അമ്മമാര്‍.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »