സൗദി അറേബ്യയില്‍ ഒരു തൊഴില്‍ മേഖല കൂടി സ്വദേശിവത്കരിക്കുന്നു


റിയാദ്: പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദി അറേബ്യയില്‍ കണ്‍സള്‍ട്ടിങ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജിഹിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സൗദി ധനമന്ത്രാലയം, ലോക്കല്‍ കണ്ടന്റ് അതോറിറ്റി, സ്പെന്‍ഡിങ് എഫിഷ്യന്‍സി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരി ച്ചാണ് കണ്‍സള്‍ട്ടിങ് രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

സ്വദേശികളായ സ്ത്രീ – പുരുഷന്മാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുക, തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തവും നിലവാരവും ഉയര്‍ത്തുക, സാമ്പത്തിക വ്യവസ്ഥിതിയില്‍ അവരുടെ സംഭാവന വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സൗദിയില്‍ വിനോദ കേന്ദ്രങ്ങളില്‍ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയിരുന്നു. സൗദി പൗരന്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യയില്‍ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്. മാളുകള്‍ക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്.


Read Previous

ഹെലന്റെ റീമേക്ക് ‘മിലി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

Read Next

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വരുന്നു

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »