6 ലക്ഷം കോടി പിന്നിട്ട് എസ്ബിഐ ഹോം ലോൺ


ഡൽഹി: ഭവന വായ്പ 6 ലക്ഷം കോടി രൂപ പിന്നിട്ട് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ. 28 ലക്ഷത്തിലധികം പേരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഭവന വായ്പ എടുത്തിട്ടുള്ളത്. ഉത്സവ സീസൺ പ്രമാണിച്ച് ഭവന വായ്പകളിൽ ഇളവും പ്രഖ്യാപിച്ചു.

15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെ ഇളവാണ്‌ 2022 ഒക്ടോബർ 4 തൊട്ട് 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളിൽ ബാങ്ക് നൽകുക. 8.55% മുതൽ 9.05% വരെയാണ് എസ്ബിഐയുടെ ഭവന വായ്പയുടെ പലിശ നിരക്ക്. ഉത്സവ സീസൺ പ്രമാണിച്ച് ഇത് 8.40% വരെയാണ്. 2023 ജനുവരി 31 വരെ പ്രോസസ്സിംഗ് ഫീസിൽ ഇളവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

2021 ജനുവരിയിൽ ബാങ്കിന്റെ ഭവന വായ്പ 5 ലക്ഷം കോടി രൂപ കടന്നതായി എസ്ബിഐ അറിയിച്ചിരുന്നു. ഭവന വായ്പ വിഭാഗത്തിൽ 6 ലക്ഷം കോടി പിന്നിടുന്ന ആദ്യ വായ്പ ദാതാവ് കൂടിയാണ് എസ്ബിഐ.


Read Previous

കോഴിക്കോട് ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘര്‍ഷം

Read Next

ഒമാന്‍ സയന്‍സ് ഫെസ്റ്റിവെലിന്റെ മൂന്നാംപതിപ്പിന് തുടക്കമായി; ശാസ്ത്ര മേഖലയിലെ ആഗോള ട്രന്‍ഡുകള്‍ അറിയാന്‍ അവസരം.

Translate »