മുബൈയിൽ മാത്രമല്ല എല്ലായിടത്തും സാധാരണ പ്രവര്‍ത്തകര്‍ തനിക്കൊപ്പം, മഹാരാഷ്ട്രയില്‍ തരൂരിന് വമ്പന്‍ സ്വീകരണം,വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്തും തരൂരിനെ കണ്ടു.


മുംബൈ: അധ്യഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ എത്തിയ ശശി തരൂരിന് പ്രവർത്തകരുടെ വമ്പൻ സ്വീകരണം. പ്രമുഖ നോതാക്കൾ വിട്ട് നിന്നപ്പോൾ പ്രവർത്തകർ തരൂരിനെ ആവേശത്തോടെ യാണ് സ്വീകരിച്ചത്.

സ്നേഹ സ്വീകരണത്തിന് പിന്നാലെ ശശി തരൂരിന് വിജയാശംസയു മായി മുന്‍ എംപി പ്രിയ ദത്തും സ്ഥലത്തെത്തി. തരൂര്‍ വിളിച്ച വാർത്ത സമ്മേളനത്തിനിടെ മഹാരാഷ്ട്ര പി സി സി ഓഫീസിലാണ് പ്രിയ ദത്ത് ആശംസകളുമായി എത്തിയത്.

അതേസമയം താൻ പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ലഭിച്ച തെന്ന് ശശി തരൂർ പറഞ്ഞു. മുബൈയിൽ മാത്രമല്ല എല്ലായിടത്തും ഇതാണ് കാഴ്ചയെന്ന് ശശി തരൂർ പ്രതികരിച്ചു. നേതാക്കൾ ഒപ്പമുണ്ടാവില്ല എന്നാൽ പ്രവ‍ർത്തകരുടെ സ്നേഹം തനിക്കൊപ്പം എപ്പോഴും ഉണ്ടെന്ന് തരൂർ പറഞ്ഞു

150 പേരെങ്കിലും മഹാരാഷ്ട്രയിൽ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. അവരെല്ലാം സാധാരണക്കാരും ഡെലിഗേറ്റുകളുമാണ്. നേതാക്കൾക്ക് മാത്രമല്ലല്ലോ വോട്ടുള്ളത്. ചിലർക്ക് നേരിട്ട് വരാൻ ഭയമുണ്ട്. അതുകൊണ്ടാണ് തുടർച്ചയായി ഭയക്കേണ്ടെന്ന് പറയുന്നത്. ഒരു ഭയത്തിന്‍റെയും ആവശ്യമില്ല. വോട്ടർ പട്ടിക പൂർണമല്ല ഇപ്പോഴും അപൂർണമായ വിവരങ്ങളുണ്ട്. കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

മഹാരാഷ്ട്രയിൽ പ്രതീഷച്ചതിലും പിന്തുണ ലഭിച്ചെന്നും, വോട്ടിങ് ദിവസത്തിലും ഇതേ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു. അതേസമയം മല്ലികാർജുൻ ഖാർഗെയോട് യാതൊരു ശത്രുതയുമില്ലന്നും തരൂർ വ്യക്തമാക്കി. ജി 23യിലെ നേതാക്കളും പ്രശനക്കാരല്ല. കോൺഗ്രസിലെ മാറ്റമാണ് എല്ലാവരുടെയും ലക്ഷ്യം.

വലിയ മാറ്റത്തിനായാണ് എല്ലാവരും ശ്രമിക്കുന്നത്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ് എല്ലാവരും. വരാനി രിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വലിയ പോരാട്ടം നടത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണെന്നും ശശി തരൂർ വ്യക്തമാക്കി.

അതേസമയം ശശി തരൂരിനെ പിന്തുണച്ച് പുതുപ്പള്ളിയില്‍ രണ്ട് ബൂത്ത് കമ്മിറ്റികൾ പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പര്‍ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി രംഗത്തെ ത്തിയത്. ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയം കെപിസിസിക്കും എഐസിസിക്കും ബൂത്ത് കമ്മിറ്റികൾ അയച്ചിട്ടുണ്ട്. കോൺഗ്രസ് വളരുന്നതിനായി ശി തരൂർഅധ്യക്ഷന്‍ ആവണമെന്നാണ് പ്രമേയത്തിൽ ബൂത്തുകളുടെ ആവശ്യം.


Read Previous

‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ ആശയം അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ല: സീതാറാം യെച്ചൂരി

Read Next

താക്കറെയ്ക്ക് ഇനി ചിഹ്നം തീപ്പന്തം; ഇരുപക്ഷത്തിനും പുതിയ പാർട്ടി പേര്

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »