കോണ്‍ഗ്രസിനെ അടിമുടി മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യുവ ഇന്ത്യയുടെ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റാനാണ് ശ്രമം. യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും പ്രതിനി ധീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധി നാല്‍പത് വര്‍ഷം മുമ്പ് ചെയ്ത കാര്യങ്ങളാണിത്; അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറില്ല: നിലപാട് പ്രഖ്യാപിച്ച് ശശി തരൂര്‍.


ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് ശശി തരൂര്‍. അധ്യക്ഷ പോരില്‍ തരൂരിന് സീനിയര്‍ നേതാക്കളാരും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

പാര്‍ട്ടിയില്‍ സമവായ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാവുകയും അതിലൂടെ മല്ലികാര്‍ജുന്‍ ഗാര്‍ഗെ വിജയിക്കുകയും ചെയ്യുമെന്നാണ് സീനിയര്‍ നേതാക്കള്‍ കരുതുന്നത്. എന്നാല്‍ മത്സരിക്കുമെന്ന തരൂരിന്റെ പ്രഖ്യാപനത്തോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.

യുവനേതാക്കളുടെ വലിയ പിന്തുണ തരൂരിന് ലഭിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അധ്യക്ഷ സ്ഥാനത്തേക്ക് കാണുന്നതും തരൂരിനെയാണ്. പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയില്‍ എത്തിയപ്പോഴാണ് തരൂര്‍ തന്റെ നിലപാട് പറഞ്ഞത്. ഞാന്‍ നാമനിര്‍ദേശ പത്രിക പിന്‍വലി ക്കുമെന്നത് അഭ്യൂഹം മാത്രമാണ്.

വെറും വ്യാജമായ പ്രചാരണമാണതെന്നും തരൂര്‍ പറഞ്ഞു. താന്‍ മത്സരിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ മുകളിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് എതിര്‍ സ്ഥാനാര്‍ത്ഥിയോട് സ്ഥാനാര്‍ ത്ഥിത്വം പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ അടിമുടി മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യുവ ഇന്ത്യയുടെ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റാനാണ് ശ്രമം. യുവാക്ക ളുടെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും പ്രതിനി ധീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധി നാല്‍പത് വര്‍ഷം മുമ്പ് ചെയ്ത കാര്യങ്ങളാണിത്.

അതേ വഴിയേ പോകാനാണ് ആഗ്രഹം. ടെലികോ-ഐടി വിപ്ലവങ്ങള്‍ അതിലൂടെയാണ് രാജീവ് ഗാന്ധി സാധ്യമാക്കിയത്. യുവ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ സ്വന്തമാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. യുവാക്കളുടെ പിന്തുണ തനിക്ക് ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഓരോ വ്യക്തിയും ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് അറിയാന്‍ സാധിക്കില്ല. ഏത് പിസിസി ഏത് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് അറിയാന്‍ കഴിയില്ല. കാരണം ബാലറ്റുകള്‍ തമ്മില്‍ മിക്‌സ് ചെയ്താണ് എണ്ണാന്‍ തുടങ്ങുക. അതുകൊണ്ട് നടപടി നേരിടുമെന്ന പേടിയും വേണ്ട. ആര്‍ക്ക് വേണമെങ്കിലും ആര്‍ക്കും വോട്ട് ചെയ്യാമെന്നും തരൂര്‍ പറഞ്ഞു.

സീനിയര്‍ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്‌ക്കെതിരെയാണ് തരൂരിന്റെ മത്സരം. ഒക്ടോബര്‍ പതിനേഴിനാണ് തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 19നാണ് വോട്ടെണ്ണല്‍. സീനിയര്‍ നേതാക്കളില്‍ പലരും ഗാര്‍ഗെയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല ഖാര്‍ഗെയ്ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.


Read Previous

പൂച്ചയ്ക്കെന്തു കാര്യം… കാര്‍ട്ടൂണ്‍ പംക്തി 07-10-2022

Read Next

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ വിജയിച്ച സ്ഥാനാർത്ഥി എസ് ഡി പി ഐക്ക് രണ്ട് കോടി രൂപ നല്‍കി വോട്ട് വാങ്ങി, സെബാസ്റ്റ്യനെതിരെ പിസി ജോർജ്.

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »