ഒമാനിൽ ചിത്രികരിച്ച ഹ്രസ്വചിത്രം ”തീവ്രവാദി”


ഒമാൻ : മസ്കറ്റ് പ്രവാസികളായ സജീർ അലി കണ്ണൂർ പ്രധാന വേഷത്തിൽ അഭിനയിച്ച്,പ്രശസ്ത സ്റ്റേജ്, റേഡിയോ നാടക നടനും, ചെറു കഥാകൃത്തുമായ മധു പെരുവാരം സംവിധാനം ചെയ്ത,മസ്കറ്റിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം പ്രദർശനത്തിന്

(ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ, 22 മിനിറ്റ് ദൈർഘ്യമുള്ളത്).തീവ്രവാദിയെന്ന് സംശയിക്കുന്ന, നിരപരാധിയായ ഒരു യുവ പ്രൊഫസറുടെ ദുരന്തകഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.നല്ല ഭാവിയുള്ള ഒരു യുവ പ്രൊഫസർ അനാവശ്യമായ ജിജ്ഞാസ കാരണം ഗുരുതരമായ പ്രശ്‌നങ്ങളിൽ അകപ്പെടുകയും, ആ ഒരു ചെറിയ പിഴവിന്റെ പേരിൽ,കുടുംബത്തിലുംസമൂഹത്തിലും ഒറ്റപെട്ട് ജീവിതം തകർന്ന് പോകുന്നതുമാണ് ഇതിവൃത്തം.

സംവിധാനവും കഥയും മധു പെരുവരം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് നിലവിൽ , വേൾഡ് മലയാളി കൗൺസിലിന്റെ മികച്ച സഹനടനുള്ള അവാർഡും, പിന്നെ, കണ്ണൂർ ഫിലിം ചേമ്പറിന്റെ എക്സില്ലെന്റ്റ് ഷോർട്ട് ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട് . താഴെ കാണുന്ന യു ടുബ് ലിങ്കിൽ ചിത്രം സാധിക്കും


Read Previous

ബന്ധം ശക്തമാക്കാൻ സൗദി കിരീടാവകാശി- അജിത് ഡോവൽ ചർച്ച

Read Next

ഈ വർഷത്തെ അറബ് ബാങ്കിംഗ് വ്യക്തിത്വമായി അബ്ദുള്ള ബിൻ സുലൈമാൻ അൽ രാജ്ഹിയെ തെരെഞ്ഞെടുത്തു. അറബ് ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അൽ രാജ്ഹി ബാങ്കിന്റെ ചെയർമാനാണ് അൽ രാജ്ഹി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular