ചെറുകഥ: പുനർ വിവാഹം


പ്രിയ അമ്മയ്ക്കൊപ്പം അടുക്കളയിൽ നിൽക്കുമ്പോഴാണ് തലയും താഴ്ത്തി അച്ഛൻ കയറി വന്നത്. ഇതു കണ്ട് അമ്മ പറഞ്ഞു, പോയിരുന്ന് പഠിക്ക് പെണ്ണേ . പതിവ് ആവലാതികൾ അമ്മയുടെ ചുണ്ടിൽ ഞെരി ഞ്ഞിറങ്ങി. ഞങ്ങൾ മുറിയിലേക്ക് നടക്കുമ്പോൾ അടുക്കളയിൽ പലതും തട്ടിവീഴുന്ന ശബ്ദം കാതിൽ വന്നലച്ചു. പ്രിയക്ക് അത് വല്ലാത്ത അസ്വസ്ഥത തോന്നി .

തന്റെ അച്ഛൻ ഒരു ചെകുത്താനോ , ഓർമ്മയുള്ള കാലം തുടങ്ങി അച്ഛന്റെ കള്ള് കുടിയേയും , കൂട്ടുകാരേയും അമ്മ വിലക്കിയിരുന്നു. അമ്മയുടെ വിലക്കിന് അവസാനം കുറച്ച് ഫലമുണ്ടായി കൂട്ടുകാരെ വിട്ടു നിന്നു . അമ്മയുടെ അവസ്ഥയിൽ പ്രിയ പലപ്പോഴും വെന്തുരുകിയിട്ടുണ്ട്. അമ്മയുടെ ആവലാതികൾ ആരു കേൾക്കാൻ . രാവിലെയുള്ള അച്ഛന്റെ ഏറ്റു പറച്ചിലുകൾക്കും “സത്യ” ങ്ങൾക്കും മറുപടിയായി അമ്മ പറഞ്ഞു.

എനിക്ക് നിങ്ങളെ വിശ്വാസം ഇല്ല .ഒരു മകളുള്ളത് കഴിഞ്ഞ വാവിനാണ് പ്രായമായത്. ഞാൻ തന്നെ ഓടി നടന്ന് സ്വന്തക്കാരോടും ചില അയൽക്കാരോടും പറഞ്ഞ് കൊച്ചിന്റെ ആരോഗ്യത്തിന് വേണ്ടത് ഒപ്പിച്ചു. തെക്ക് വടക്ക് കൈയ്യുംവീശി നടക്കുന്ന നിങ്ങൾക്ക് ഒന്നും അറിയണ്ടല്ലോ.

പിന്നീട് അമ്മ പ്രിയക്ക് പല വിലക്കുകളും ചാർത്തി. അച്ഛനോടുള്ള അടുപ്പത്തിന് വരേ അമ്മ മതിലുകൾ തീർത്തു. ആ മതിലുകൾക്കകത്ത് കിടന്ന് അവൾ പലവട്ടം ചിന്തിച്ചിട്ടുണ്ട്. തനിക്ക് മാത്രമാണോ ഈ “മതിലുകൾ “. ചിന്തകൾക്ക് തീ പിടിച്ചപ്പോൾ അവൾ അമ്മയോട് ചോദിച്ചു. അത് കേട്ടപ്പോൾ പ്രിയയുടെ അമ്മ ഭീതി പുരണ്ടെങ്കിലും അവർ മകളെ അരികിൽ വിളിച്ച് പറഞ്ഞു. എനിക്ക് നിന്നെ ഓർത്ത് ആധിയാണ്. ആണുങ്ങൾ നിന്നെ പ്രലോഭിപ്പിച്ച് കേറി പിടിക്കാൻ വരും, പത്രത്തിലൊക്കെ ഓരോ വാർത്തകൾ കാണുന്നില്ലേ . സ്വന്തം അച്ഛൻ വരെ ……. ബാക്കി പറഞ്ഞില്ല എല്ലാം അർത്ഥോക്തിയിൽ നിർത്തി .

സുക്ഷിച്ചില്ലങ്കിൽ എല്ലാവരും നിന്നെ ചീത്ത കണ്ണു കൊണ്ട് കാണും . ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ പൊട്ടിവിരിഞ്ഞു . അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അമ്മക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടുന്നത്. രാവിലെ പോകുന്ന അമ്മ സന്ധ്യയോടടുത്ത് കിതച്ചെത്തുന്ന ചോദ്യങ്ങളുമായി മുന്നിൽ എത്തുമ്പോൾ പ്രിയ തലകുനിച്ച നിന്നു .

അമ്മ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലായിരുന്നു വേർതിരിച്ചറിയ ലിന്റെ തീരത്ത് അവൾ നിസ്സഹായയായി നിന്നു . അമ്മ അവളുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു. അമ്മ അച്ഛനെ വിവാഹ മോചനം ചെയ്യുന്നതിന് വക്കീലിനെ കണ്ടെന്നും താമസിയാതെ അതുണ്ടാകും , അതുകൊണ്ട് നാളെ അമ്മയും ഞാനും അമ്മയുടെവീട്ടിലേക്ക് താമസം മാറ്റുമെന്നും . സന്ധ്യകളിലും രാവുകളിലും തകിടം മറിയുന്ന ചിന്തകളിൽ അസ്വസ്ഥയായി .

അമ്മയുടെ വീട്ടിൽ ധാരാളം സന്ദർശകരും സുഹൃത്തുക്കളും എത്തി യാലും അമ്മ എല്ലാ ദിവസവും മുടങ്ങാതെ ജോലിക്ക് പോയിരുന്നു. ഇപ്പോൾ അമ്മക്ക് ആവലാതികളും പരിഭവങ്ങളും ഇല്ല വളരെ ഉല്ലാസ വതിയായിരുന്നു. എന്നാൽ പ്രിയയുടെ തലയിൽ വെരുകുകൾ വെരുകിനടന്നു.

അടുത്ത ദിവസം കോടതിയിൽ എത്തുമ്പോൾ അച്ഛൻ വരാന്തയിൽ നിൽക്കുന്നത് കണ്ടു .അമ്മയുടെ കരുത്തിൽ ഒതുങ്ങി കോടതിക്ക ത്തേക്ക് നടന്നു. അച്ഛനോടും അമ്മയോടും സംസാരിച്ചതിന് ശേഷം പ്രിയയോടു ചോദിച്ച ചോദ്യങ്ങൾക്ക് അമ്മ മറുപടി പറഞ്ഞപ്പോഴും അവൾ നിസ്സഹായയായിരുന്നു. അച്ഛന്റെയും അമ്മയുടെയും “വിവാഹ മോചനത്തിന്റെ ” വിജയത്തിന് ശേഷം , കുട്ടിക്ക് ആരുടെ കൂടെ പോകണം എന്ന് ചോദിച്ചപ്പോൾ അവൾ ഉറക്കെ പറഞ്ഞു എനിക്ക് എന്റെ അച്ഛന്റെ കൂടെ പോകാനാണ് ഇഷ്ടം . അച്ഛന്റെ കൂടെ നിന്നപ്പോൾ ഉണ്ടായ സുരക്ഷിതത്വം എനിക്ക് എവിടെയും കിട്ടിയില്ല. അവൾ അമ്മയുടെ നടുക്കം കേൾക്കാൻ നിൽക്കാതെ അച്ഛന്റെ ഇഷ്ടത്തിനായി ഓടിച്ചെന്നു. ശ്വസിക്കുന്ന വായുവും, ചരിക്കുന്ന ജീവനും , ചുറ്റുമുള്ള ഭൂമിയും തന്റെ മകളും , ഭർത്താവും തന്റെതല്ലെന്ന തിരിച്ചറിവിൽ തന്റെ പ്രിയയുടെ അച്ഛനെ പുനർ വിവാഹം ചെയ്യാ’ൻ കാത്തു നിന്നു .

പ്രശാന്തി ചൊവ്വര ,


Read Previous

ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു

Read Next

കവിത: രേണുക്കൾ

മലയാളമിത്രം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളമിത്രത്തിന്‍റെതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. സഹകരിക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Translate »