The post #Riyadh Kalabhavan| റിയാദ് കലാഭവൻ അത്താഴ വിഴുന്നും, റഹിം ധന സഹായ ഫണ്ടും കൈമാറി appeared first on .
]]>റിയാദ് :റിയാദ് കലാഭവന്റ് അത്താഴ വിരുന്നും റഹിം സഹായ ഫണ്ടും മലാസിലെ സഫ്രാൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു. കലാഭവൻ ചെയർമാൻ ഷാരോൺ ഷെരീഫിന്റെ ആദ്യക്ഷതയിൽ കൂടിയ പരുപാടിയിൽ സാമൂഹിക സാംസ്‌കാരിക കലാ രംഗത്തെ നിരവധി പേർ പങ്കെടുത്തു. സെക്രട്ടറി അലക്സ് കൊട്ടാരക്കര ആമുഖ പ്രഭാഷണം നടത്തി .
16 വർഷമായി സൗദി ജയിലിൽ കഴിയുന്ന റഹീം എന്ന യുവാവിന്റെ മോചനത്തിന് വേണ്ടി കലാഭവൻ ഭാരവാഹികൾ സ്വരൂപിച്ച 50000 രൂപയുടെ ചെക്കും അന്നേ ദിവസം കളക്ട് ചെയ്ത തുകയും ചേർത്ത് റഹിം നിയമ സഹായ സമിതി കൺവീനർ അബ്ദുല്ല വല്ലാഞ്ചിറയ്ക്ക് കലാഭവൻ ഭരണ സമിതി അംഗങ്ങൾ കൈമാറി.വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ട കലാഭവന്റെ പ്രവർത്തകനും, തിരുവനന്ത പുരം-കല്ലമ്പലം സ്വദേശിയുമായ ഷാജിൻ കല്ലമ്പലത്തിന് വേണ്ടിയുള്ള ദുആ മജ്‌ലിസും, അനുശോചന യോഗവും നടത്തി.
വേൾഡ് മലയാളി കൗൺസിൽ രക്ഷധികാരി ഡോ..ജയചന്ദ്രൻ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ,, ജി. എം. എഫ് ചെയർമാൻ റാഫി പാങ്ങോട്, IISR ഹെഡ് മിസ് മൈമൂന അബ്ബാസ്, ബ്ലഡ് ഡൊണേഷൻ കേരള കോർഡിനേറ്റർ ഗഫൂർ കൊയിലാണ്ടി,പ്ലീസ് ഇന്ത്യ രക്ഷാധികാരി ലത്തീഫ് തെച്ചി, പ്രവാസി മലയാളി ഫൌണ്ടേഷൻ പ്രസിഡന്റ് സലീം വാലാലപ്പുഴ, എംകെ ഫുഡ് മാനേജിങ് ഡയറക്ടർ റഹ്മാൻ മുനമ്പത്, റിയാദിലെ സാമൂഹിക പ്രവർത്തകരായ സലീം അർത്തിയിൽ, സിദ്ദിഖ് കല്ലൂപ്പറമ്പൻ, നാസർ കല്ലറ, കലാഭവൻ രക്ഷാധികാരികളായ വിജയൻ നെയ്യാറ്റിൻകര, ഷാജഹാൻ കല്ലമ്പലം, വൈസ് ചെയർമാൻ നാസർ ലയ്സ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജോയിൻ സെക്രട്ടറി ഫഹദ് നീലാം ചേരി സ്വാഗതവും, ട്രഷറർ കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കൺവീനർ രാജു പാലക്കാട്, പ്രോഗ്രാം കോഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, സ്പോർട്സ് കൺവീനർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, മീഡിയ കൺവീനർ സജീർ ചിതറ, എക്സിക്യൂട്ടീവ് അംഗങ്ങളായ സത്താർ മാവൂർ, ഷിബു ജോർജ്, നജീബ്, അസിസ്, പ്രജീഷ് മുഹമ്മദ് നിസാമുദീൻ,ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഉസ്താദ് യഹിയ റമദാൻ സന്ദേശം നൽകി.
The post #Riyadh Kalabhavan| റിയാദ് കലാഭവൻ അത്താഴ വിഴുന്നും, റഹിം ധന സഹായ ഫണ്ടും കൈമാറി appeared first on .
]]>The post #MES Riyadh component Iftar| എം ഇ എസ് റിയാദ് ഘടകം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. appeared first on .
]]>റിയാദ് : മുസ്ലിം എജുക്കേഷനൽ സൊസൈറ്റി റിയാദ് ഘടകം ഇഫ്‌താർ കുടുംബ സംഗമം മലസ്സിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാന്റീൻ ലോഞ്ചിൽ വെച്ച് നടത്തി. നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിനു ചാപ്റ്റർ പ്രസിഡണ്ട് അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു .
കഴിഞ്ഞ കാൽ നൂറ്റാണ്ടായി റിയാദിൽ പ്രവർത്തിച്ചു വരുന്ന എം ഇ സ് റിയാദ് ചാപ്റ്റർ സാമ്പത്തികമായി പ്രയാസം അനുഭവിക്കുകയും പഠനത്തിൽ മുന്നിട്ട് നീൽക്കുകയും ചെയ്യുന്ന ഒട്ടനവധി പ്രൊഫഷണൽ രംഗത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ തുടർപഠനത്തിന് സ്കോളർഷിപ്പ് നൽകി ഉന്നത വിജയം വരിക്കാൻ സഹായിക്കുന്നു. റമദാനിൽ അംഗങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സദഖ, സകാത്ത് എന്നിവ കഴിഞ്ഞ കാലങ്ങളിൽ സകാത്തിന് അർഹരായ കുടുംബങ്ങൾക്ക് നൽകി ആശ്വാസം നൽകാനും ചാപ്റ്ററിനു സാധിച്ചു. ഈ വർഷത്തെ സഖാത്തു ഫണ്ട് നിസാർ അഹമ്മദ് നൽകി കൊണ്ട് ഉൽഘടനം ചെയ്തു. ഡോക്ടർ അബ്ദുൽ അസീസ് ,നവാസ് റഷീദ് , ഹുസൈൻ അലി , ഡോക്ടർ സൈനുൽ ആബിദ് എന്നിവർ സന്നിഹിതരായി . സലിം പള്ളിയിൽ ,മൊഹിയുദ്ധീൻ ഷഹീർ,ഷാജു കെസി,സുഹാസ് ചേപ്പാലി, ഷമീം മുക്കം,മുജീബ് മുത്താട്ട്,ഹബീബ് പിച്ചൻ ,മുഹമ്മദ് ഖാൻ എന്നിവർ നേതൃതം നൽകി
ജനറൽ സെക്രട്ടറി ടി .എസ് .സൈനുൽ ആബിദ് സ്വാഗതവും ട്രഷർ ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു
The post #MES Riyadh component Iftar| എം ഇ എസ് റിയാദ് ഘടകം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. appeared first on .
]]>The post #RICC Area Iftar Gatherings Begin| ആർ.ഐ.സി.സി ഏരിയ ഇഫ്‌താർ സംഗമങ്ങൾക്ക് തുടക്കം appeared first on .
]]>റിയാദ്: വിശുദ്ധ റമദാനിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്തി ന്റെയും സൗഹൃദത്തിൻറെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിൻറെയും ഓർമ്മപ്പെടുത്തലുമായി റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏരിയ ഇസ്‌ലാഹി സെന്ററുകൾ ഇഫ്താർ സംഗമങ്ങൾ ആരംഭിച്ചു. റിയാദ് നഗരത്തിൻറെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ പരിസരത്തുള്ളവർക്ക് വേണ്ടിയാണ് ഇഫ്‌താർ സംഗമങ്ങൾ ഒരുക്കിയത്. വൈകുന്നേരം ആരംഭിക്കുന്ന ഇഫ്‌താർ സംഗമത്തിൽ വിവിധ വിഷയങ്ങളിൽ പ്രമുഖ ഇസ്‌ലാഹി പ്രബോധകർ പ്രഭാഷണം നിർവ്വഹിച്ചു.
ഓൾഡ് സനയ്യ ഇസ്‌കാൻ ഏരിയ ഇസ്‌ലാഹി സെന്ററുകൾ സംയുക്തമായി സംഘടി പ്പിച്ച ഇഫ്താർ സംഗമം അസീസിയ സുൽത്താൻ ഇസ്തിറാഹയിൽ നടന്നു. വിവിധ വിഷയങ്ങളിൽ അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല് തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി കൺവീനർ മൊയ്‌തു അരൂർ, മുജീബ് പൂക്കോട്ടൂർ, ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ ഷാനവാസ് കൊല്ലം, അർഷാദ് ആലപ്പുഴ, അമീർ സാബു കോഴിക്കോട്, സാജിദ് കാഞ്ഞങ്ങാട്, സൈനുദീൻ പൊന്നാനി, അഷ്‌റഫ് പൂക്കോട്ടൂർ, നബീൽ കണിയാപുരം തുടങ്ങിയവർ നേതൃത്വം നൽകി
ബത്ഹ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ബത്ഹ ഏരിയ ഇഫ്‌താർ മീറ്റിൽ ശുഐബ് മദീനി നിലമ്പൂർ, നവാസ് അൻസാരി, അബ്ദുല്ല അൽ ഹികമി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ആർ.സി.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ ബഷീർ കുപ്പൊടൻ, ശിഹാബ് അലി. ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ യാസർ അറഫാത്ത്, അനീസ് എടവണ്ണ, റിയാസ് ചൂരിയോട്, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസലാം, ഷഹീർ പുളിക്കൽ, ചൂരിയോട്, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസലാം,നബീൽ സഹീർ ഷാഹിദ്, ജവാദ്, യുസുഫ്, ശബാബ്,ബാസിം, അബ്ദുറഹൂഫ് സ്വലാഹി, അബ്ദുലത്തീഫ്, അസ്‌കർ,നിയാസ്, ഖാലിദ്,
,ജസീല, മഅസൂമ, ഷബ്‌ന, ശബാന കെ.വി, ഷാമില, തുടങ്ങിയവർ നേതൃത്വം നൽകി.
സുലൈ ഏരിയ ഇസ്‌ലാഹി സെന്റർ ഇഫ്‌താർ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ മൊയ്‌തു അരൂർ, ഉബൈദ് തച്ചമ്പാറ ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ ആരിഫ് കക്കാട്, ഫയാസ് കോഴിക്കോട്, അക്ബർ അലി, അബ്‌ദുറഹ്‌മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഒലയ ഏരിയ ഇസ്‌ലാഹി സെന്റർ ഇഫ്‌താർ സംഗമത്തിൽ ആഷിക് ബിൻ അഷറഫ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആർ.ഐ.സി.സി കൺവീനർ അജ്‌മൽ കള്ളിയൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ യൂസുഫ് ശരീഫ്, ഷഹജാസ് പയ്യോളി, ഷൈജൽ വയനാട്, മുഫീദ് കണ്ണൂർ, മുസ്തഫ മാവൂർ, ബാവ മാവൂർ, ഫൈസൽ കൊയിലാണ്ടി, അബ്ദുൽ വഹാബ്, ഷമീർ കാളികാവ്, സാഹിൽ ശരീഫ്, മിസ്ഫർ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി
ശിഫ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ സംഗമത്തിൽ അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ആറു.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ അബ്ദുറഹിമാൻ വയനാട് ,സകരിയ കൊല്ലം, അമീൻ മദീനി, അൻവർ ആലപ്പുഴ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
The post #RICC Area Iftar Gatherings Begin| ആർ.ഐ.സി.സി ഏരിയ ഇഫ്‌താർ സംഗമങ്ങൾക്ക് തുടക്കം appeared first on .
]]>