kmcc riyadh Archives - https://malayalamithram.in/tag/kmcc-riyadh/ malayalamithram Tue, 19 Nov 2024 14:07:13 +0000 en-US hourly 1 https://wordpress.org/?v=6.7 https://i0.wp.com/malayalamithram.in/wp-content/uploads/2025/05/cropped-84.png?fit=32%2C32&ssl=1 kmcc riyadh Archives - https://malayalamithram.in/tag/kmcc-riyadh/ 32 32 214713225 കെഎംസിസി റിയാദ് ധർമടം മണ്ഡലം ക്രിക്കറ്റ്‌ ടൂർണമെന്റ് മട്ടന്നുർ മണ്ഡലം ചാമ്പ്യൻമാരായി. https://malayalamithram.in/kmcc-riyad-dharmadam-constituency-cricket-tournament-mattanur-constituency-became-champions/ https://malayalamithram.in/kmcc-riyad-dharmadam-constituency-cricket-tournament-mattanur-constituency-became-champions/#respond Tue, 19 Nov 2024 13:20:27 +0000 https://malayalamithram.in/?p=127955      .റിയാദ് :കെഎംസിസി റിയാദ് ധർമടം മണ്ഡലം, കണ്ണൂർ ജില്ലാ തസ്‌വീദ് ക്യാമ്പയിനു മായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളെയും ഉൾപെടുത്തി നടത്തിയ രണ്ട് ദിനം നീണ്ട് നിലക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിൽ മട്ടന്നൂർ മണ്ഡലം ചാമ്പ്യൻ മാരും ധർമടം റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി. റിയാദ് സുലൈ ടെക്സാ’ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കണ്ണൂർ ജില്ലയിലെ 10 ടീമുകളിലായി 130 കളിക്കാർ പങ്കെടുത്തു. ഒന്നാം സെമിയിൽ കല്യാശ്ശേരിയെ തോൽപ്പിച്ച് മട്ടന്നൂറും രണ്ടാം സെമിയിൽ തലശ്ശേരിയെ...

The post കെഎംസിസി റിയാദ് ധർമടം മണ്ഡലം ക്രിക്കറ്റ്‌ ടൂർണമെന്റ് മട്ടന്നുർ മണ്ഡലം ചാമ്പ്യൻമാരായി. appeared first on .

]]>

.റിയാദ് :കെഎംസിസി റിയാദ് ധർമടം മണ്ഡലം, കണ്ണൂർ ജില്ലാ തസ്‌വീദ് ക്യാമ്പയിനു മായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലങ്ങളെയും ഉൾപെടുത്തി നടത്തിയ രണ്ട് ദിനം നീണ്ട് നിലക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റിൽ മട്ടന്നൂർ മണ്ഡലം ചാമ്പ്യൻ മാരും ധർമടം റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി. റിയാദ് സുലൈ ടെക്സാ’ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കണ്ണൂർ ജില്ലയിലെ 10 ടീമുകളിലായി 130 കളിക്കാർ പങ്കെടുത്തു.

ഒന്നാം സെമിയിൽ കല്യാശ്ശേരിയെ തോൽപ്പിച്ച് മട്ടന്നൂറും രണ്ടാം സെമിയിൽ തലശ്ശേരിയെ തോൽപ്പിച്ച് ധർമടവും ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ ഉത്ഘാടനം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌, സി. പി മുസ്തഫ സാഹിബ്‌, നിർവഹിച്ചു.കളിയിൽ ബെസ്റ്റ് ബാറ്റ്സ് മാനും, മാൻ ഓഫ് ത സീരിസ് ആയി വിഷ്ണു ജിത് കരസ്ഥമാക്കി,

വിന്നേഴ്സിനുള്ള ട്രോഫി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വി. കെ സാഹിബ്‌ നിർവഹിച്ചു.റണ്ണർഅപ്പ്‌ വിജയികള്ക്ക് കണ്ണൂർ ജില്ലാ പ്രസിഡന്റ് അൻവർ വാരം, സെക്രട്ടറി മുക്താർ എന്നിവർ ചേർന്ന് കൈമാറി.പരിപാടിയിൽ ഇഗ്‌ നൈറ്റ്‌, സീസൺ 4 ലോഗോ പ്രകാശനം സെൻട്രൽ കമ്മിറ്റി ചെയർമാൻ ഷുഹൈബ് നിർവഹിച്ചു.

മുഖ്യ സ്പോൺസർമാരായ യു. പി.സി ,, വെസ്റ്റേൺ യൂണിയൻ എന്നിവർകുള്ള ഉപഹാരം മണ്ഡലം ഭാവാഹികളായ, കബീർ അഞ്ചരക്കണ്ടി ,നജീബ് ഓടക്കാട്, അഷ്‌റഫ്‌ എന്നിവർ കൈമാറി, നൗഷാദ്. കെ. പി യുടെ ആദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌, ഉസ്മാൻ അലി, എൻ. സി മുഹമ്മദ്‌, സ്പോൺസർമാരായ മുസ്തഫ കവ്വായി, അഷ്‌റഫ്‌ യു പി. സി,കെൻസാ മാനേജർ അഹമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി.

സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ആയ, മജീദ് പയ്യന്നൂർ, യു പി മുസ്തഫ, ജില്ലാ നേതാവ് റസാഖ് വളക്കൈ എന്നിവർ കളിക്കാർക് ആവേശം പകരാൻ എത്തി ചേർന്നു. ടൂർണ മെന്റ് റിയാദിലെ കായിക പ്രേമികൾക്ക് വേറിട്ട ഒരു അനുഭവമായി. സംഘാടക സമിതി അംഗങ്ങളായ, അബ്ദു റഹ്മാൻ കൊയ്യോട് , ഹാഷിം, റഫീഖ് കല്ലായി, സഈദ് കല്ലായി , നൗഫൽ കൊയ്യോട് സഹീർ, റഈസ്, എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.
സാബിത് വേങ്ങാട് സ്വാഗതവും, നിഷാദ് പൊതുവച്ചേരി നന്ദിയും പറഞ്ഞു.


The post കെഎംസിസി റിയാദ് ധർമടം മണ്ഡലം ക്രിക്കറ്റ്‌ ടൂർണമെന്റ് മട്ടന്നുർ മണ്ഡലം ചാമ്പ്യൻമാരായി. appeared first on .

]]>
https://malayalamithram.in/kmcc-riyad-dharmadam-constituency-cricket-tournament-mattanur-constituency-became-champions/feed/ 0 127955
ആയിരങ്ങൾ പങ്കെടുത്ത റിയാദ് കെഎംസിസി ഇഫ്താർ സംഗമം ശ്രദ്ധേയമായി #KMCC Iftar Sangam was remarkable https://malayalamithram.in/riyadh-kmcc-iftar-sangam-was-notable-with-thousands-of-participants/ https://malayalamithram.in/riyadh-kmcc-iftar-sangam-was-notable-with-thousands-of-participants/#respond Tue, 02 Apr 2024 09:11:43 +0000 https://malayalamithram.in/?p=96217       റിയാദ്. അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമം റിയാദിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നായി മാറി. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുവാനും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹാർദ്ദ...

The post ആയിരങ്ങൾ പങ്കെടുത്ത റിയാദ് കെഎംസിസി ഇഫ്താർ സംഗമം ശ്രദ്ധേയമായി #KMCC Iftar Sangam was remarkable appeared first on .

]]>

റിയാദ്. അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമം റിയാദിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നായി മാറി. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുവാനും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹാർദ്ദ ത്തിന്റെയും സന്ദേശം പകർന്ന് നൽകുവാനും എല്ലാവരും ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സമഭാവനയുടെ ഉദാത്ത മാതൃകയാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. വ്രതനാളുകളിൽ വിശ്വാസി സമൂഹം ആർജിച്ചെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതാന്ത്യം വരെ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കണം. കെഎംസിസി എല്ലാ കാലത്തും വിസ്മയ ങ്ങൾ തീർത്ത സംഘടനയാണ്. കോവിഡ് കാലത്ത് മാത്രം നടത്തിയ സേവനങ്ങൾ നോക്കിയാൽ തന്നെ സംഘടനയുടെ സാമൂഹിക പ്രതിബദ്ധത ബോധ്യമാവും. ഇന്ത്യ ഒരു തെരെഞ്ഞെടുപ്പിനെ നേരിടുകയാണ്.

രാജ്യത്തെ സംരക്ഷിക്കുവാനുള്ള ഏറ്റവും കരണീയ മാർഗം ജനാധിപത്യം ഉപയോഗ പ്പെടുത്തുക എന്നതാണ്. സാധ്യമാവുന്ന എല്ലാവരും നാട്ടിലെത്തി തെരെഞ്ഞെടുപ്പിൽ പങ്കാളിത്തം വഹിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഇഫ്താറിന്റെ ഭാഗമായി. മുന്നോറോളം വളണ്ടിയർമാരാണ് അതിഥികാളായി എത്തിയവർക്ക് നോമ്പ് തുറക്കുവാനുള്ള സൗകര്യം ഒരുക്കിയത്. പതിനായിരം പല ഹാരങ്ങൾ തയ്യാറാക്കിയ കെഎംസിസി വനിതാവിംഗിന്റെ പങ്ക് ഇഫ്താറിന്റെ മാറ്റ് കൂട്ടി.

സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി, വി കെ മുഹമ്മദ്‌, ഉസ്മാൻ അലി പാലത്തിങ്ങൽ, പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജ് പ്രൊഫസർ ളിയാഉദ്ധീൻ ഫൈസി, അബൂബക്കർ ബ്ളാത്തൂർ, മുബാറക് സ്വലാഹി, അഡ്വ. ജലീൽ, ബഷീർ ചേലമ്പ്ര, അലി എ ജി സി, ഷാഫി ദാരിമി പുല്ലാര, എം ഇ എസ് പ്രതിനിധി സൈനുൽ ആബിദ്, കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കർ ഫൈസി വെള്ളില, അസീസ് ചുങ്കത്തറ, എന്നിവർ പ്രസംഗിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതം പറഞ്ഞു. ഓർഗ. സെക്രട്ടറി സത്താർ താമരത്ത് ആമുഖ പ്രഭാഷണവും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫാറൂഖ്‌, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, അഡ്വ അനീർ ബാബു, ഷാഫി മാസ്റ്റർ തുവ്വൂർ, നജീബ് നല്ലാംങ്കണ്ടി, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, പി സി മജീദ്, കബീർ വൈലത്തൂർ, കെഎംസിസി വനിതാവിംഗ് പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്‌, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ,
കെഎംസിസി ജില്ല കമ്മിറ്റി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ജാഫർ കുന്ദമംഗലം, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഹനീഫ മൂർക്കനാട്, മുസ്തഫ പൊന്നംകോട്, അൻവർ വാരം, ഷാഫി സ്വഞ്ചറി, അഷ്‌റഫ്‌ മേപ്പീരി, ഷറഫു വയനാട്, അൻഷാദ് തൃശൂർ, എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. .

റഹീമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യണം. മുനവ്വറലി തങ്ങൾ

പതിനെട്ട് വർഷമായി റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ്‌ കോടമ്പുഴ സ്വദേശി എം പി റഹീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാം ചെയ്യണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. മുപ്പത്തിനാല് കോടി രൂപയാണ് റഹീമിന്റെ മോചനത്തിനാവശ്യമായ തുക. നമ്മൾ ഒരുമിച്ച് നിന്നാൽ സാധ്യമാവാത്ത ഒന്നുമില്ല. റഹീമിന്റെ ഉമ്മയുടെ കണ്ണീരൊപ്പുവാൻ നമുക്ക് കൈകോർക്കണം. കെഎംസിസി യുടെ പ്രവർത്തകന്മാർ ഈ ദൗത്യം ഏറ്റെടുക്കണം. റിയാദിലെ പൊതുസമൂഹത്തിന്റെ സഹായവും തങ്ങൾ അഭ്യർത്ഥിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമത്തിൽ സംബന്ധിക്കുവാൻ റിയാദിലെത്തിയ തങ്ങൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളാണ് ബാക്കിയുള്ളതെന്നും കിട്ടാവുന്ന പരമാവധി പണം സ്വരൂപിക്കുവാൻ ലോകത്തുള്ള മുഴുവൻ മനുഷ്യ സ്നേഹികളും കൈകോർക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.


The post ആയിരങ്ങൾ പങ്കെടുത്ത റിയാദ് കെഎംസിസി ഇഫ്താർ സംഗമം ശ്രദ്ധേയമായി #KMCC Iftar Sangam was remarkable appeared first on .

]]>
https://malayalamithram.in/riyadh-kmcc-iftar-sangam-was-notable-with-thousands-of-participants/feed/ 0 96217